ന​ട​ന്‍ നാ​സ​റി​ന്‍റെ മ​ക​ന്‍ വി​ജ​യി​യു​ടെ പാ​ര്‍​ട്ടി​യി​ല്‍ ചേർന്നു

ചെ​ന്നൈ: പ്ര​ശ​സ്ത ന​ട​ൻ നാ​സ​റി​ന്‍റെ മ​ക​ൻ ത​മി​ഴ് സൂ​പ്പ​ർ സ്റ്റാ​ർ വി​ജ​യി​യു​ടെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു. നാ​സ​റി​ന്‍റെ ഭാ​ര്യ ക​മീ​ലി​യ നാ​സ​റാ​ണ് വി​ജ​യി​യു​ടെ പാ​ര്‍​ട്ടി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ല്‍ മ​ക​ൻ ഫൈ​സ​ൽ മെ​മ്പ​ര്‍​ഷി​പ്പ് എ​ടു​ത്ത കാ​ര്യം ഫോ​ട്ടോ സ​ഹി​തം പു​റ​ത്തു​വി​ട്ട​ത്. 2014ലു​ണ്ടാ​യ ഒ​രു അ​പ​ക​ട​ത്തി​നു​ശേ​ഷം വീ​ല്‍​ചെ​യ​റി​ലാ​ണു ഫൈ​സ​ല്‍.

“അ​പ​ക​ട​ത്തി​നു​ശേ​ഷം അ​വ​ന്‍ ക​ണ്ണ് തു​റ​ന്ന​പ്പോ​ള്‍ അ​വ​ന് ഓ​ര്‍​മ​യു​ള്ള ഒ​രേ ഒ​രു വ്യ​ക്തി വി​ജ​യി ആ​യി​രു​ന്നു. അ​ത്ര​യും വ​ലി​യ ആ​രാ​ധ​ക​നാ​യി​രു​ന്നു അ​വ​ന്‍. ഇ​ന്ന് അ​വ​ന്‍ അ​തേ ആ​രാ​ധ​ന​യോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ര്‍​ട്ടി​യി​ലും ചേ​ര്‍​ന്നു’ ക​മീ​ലി​യ നാ​സ​ർ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ചു.

2018ല്‍ ​ഫൈ​സ​ലി​ന്‍റെ ജ​ന്മ​ദി​ന​ത്തി​ല്‍ നാ​സ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി വി​ജ​യ് ന​ല്‍​കി​യ സ​ര്‍​പ്രൈ​സ് വ​ലി​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു. ഇ​തു​വ​രെ ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് ആ​പ്പ് വ​ഴി 50 ല​ക്ഷം മെ​മ്പ​ര്‍​ഷി​പ്പ് വി​ജ​യി​യു​ടെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ല്‍ എ​ടു​ത്തു​വെ​ന്നാ​ണ് പാ​ര്‍​ട്ടി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment