നാ​ട്ടു​പ്ര​മാ​ണി​മാ​രു​ടെ വീ​ടു​ക​ളി​ൽ മാ​ത്രം ഉ​ണ്ടാ​യി​രു​ന്നു​ള്ളു..! പുതുനഗരത്തെ ന​ഹാ​ര ഉ​ണ​ർ​ത്തി​നു നൂ​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​മ്പര്യ തി​ള​ക്കം

പു​തു​ന​ഗ​രം : നൂ​റ്റാ​ണ്ടുക​ളു​ടെ പാ​ര​ന്പ​ര്യ തി​ള​ക്ക​ത്തി​ൽ പു​തു​ന​ഗ​രം മുസ്ലിം വ​ലി​യ പ​ള്ളി​യി​ൽ പ്ര​യോ​ഗ​ത്തി​ലു​ള്ള ന​ഹാ​ര വാ​ദ്യ​നാ​ദം പു​ത്ത​ൻ ത​ല​മു​റ​യ്ക്ക് കൗ​തു​ക​മാ​വു​ന്നു.

പു​തു​ന​ഗ​രം ഹ​ന​ഫി വ​ലി​യ പ​ള്ളി​യി​ലാ​ണ് ആ​ചാ​രം മു​ട​ങ്ങാ​തെ ന​ഹാ​ര എ​ന്ന നാ​മ​ധേ​യ​ത്തി​ൽ അ​ഞ്ചു നേ​ര​ത്തെ നി​സ്കാ​ര സ​മ​യ മു​ന്ന​റി​യി​പ്പു​മാ​യി നി​ല​കൊ​ള്ളു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് വീ​ടു​ക​ളി​ൽ ചു​മ​ർ ഘ​ടി​കാ​ര​ങ്ങ​ളോ കൈ​യി​ൽ കെ​ട്ടു​ന്ന സ​മ​യ​സൂ​ചി​ക​ളോ എ​ല്ലാ വീ​ടു​ക​ളി​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തെ​ല്ലാം നാ​ട്ടു​പ്ര​മാ​ണി​മാ​രു​ടെ വീ​ടു​ക​ളി​ൽ മാ​ത്രം ഉ​ണ്ടാ​യി​രു​ന്നു​ള്ളു.

ഇ​ന്ന് പു​തു​ന​ഗ​ര​ത്ത് 65ൽ ​കൂ​ടു​ത​ൽ നി​സ്ക്കാ​ര പ​ള്ളി​ക​ളു​ണ്ട്. എ​ന്നാ​ൽ നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് പു​തു​ന​ഗ​ര​ത്ത ഒ​രു പ​ള്ളി മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​പ​ള്ളി​യി​ലാ​ണ് നി​സ്ക്കാ​ര ന​ഹാ​ര ഉ​ണ്ടാ​യി​രു​ന്ന​ത്.

നി​സ്കാ​ര സ​മ​യ മു​ന്ന​റി​യി​പ്പു ന​ൽ​കി ന​ഹാ​ര വാ​ദ്യ​ഘോ​ഷ നാ​ദം മു​ഴ​ക്കി​യാ​ൽ കൊ​ടു​ങ്കാ​റ്റാ​യി ഗ്രാ​മ മു​സ്ലീം വീ​ടു​ക​ളി​ൽ എ​ത്തി​യി​രു​ന്ന​താ​യി മു​തി​ർ​ന്ന പൗ​ര​ൻ എ.​വി ജ​ലീ​ൽ അ​റി​യി​ച്ചു.

നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് മു​സ്ലീം കാ​ര​ണ​വന്മാരു​ടെ ബു​ദ്ധി​യി​ലു​ണ്ടാ​യ​താ​ണ് ന​ഹാ​ര വാ​ദ്യ പ്ര​യോ​ഗം.

ഇ​തു വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞും പു​തു​ന​ഗ​രം ഹ​ന​ഫി വ​ലി​യ​പ​ള്ളി​യി​ൽ ഇ​ന്നും ന​ഹാ​ര ഉ​പ​യോ​ഗം പ​തി​വാ​യി ആ​ച​രി​ക്കു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ്.

ഇ​ന്ന് പ​ള്ളി​ക​ളി​ലെ​ല്ലാം നി​സ്കാ​ര സ​മ​യ ഉ​ച്ച​ഭാ​ഷി​ണി വാ​ങ്കു​വി​ളി​ക​ൾ എ​ത്തി​യി​രി​ക്കു​ന്ന​തി​നാ​ൽ സ​മ​യ​ക്ര​മീ​ക​ര​ണം ഏ​റെ സൗ​ക​ര്യ​മാ​യി​രി​ക്കു​ക​യാ​ണ്.

മൊ​ബൈ​ലു​ക​ളി​ൽ അ​ലാ​റം വെ​ച്ചും സ​മ​യ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

പു​തു​ന​ഗ​രം പ​ള്ളി​യി​ൽ ഇ​ത്ത​രം ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ആ​ദ്യ​കാ​ല വാ​ദ്യ നാ​ദം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ്ര​ദ്ദേ​യ​മാ​ണ്.

Related posts

Leave a Comment