പിണറായി വരുംമുൻപേ അകത്താക്കി; ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ ക​ഴി​ഞ്ഞ​ യൂത്ത് കോൺഗ്രസ് നേതാവ് ന​വ​കേ​ര​ള​സ​ദ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ന്ന വിചിത്ര സന്ദേശം

ച​ങ്ങ​നാ​ശേ​രി: പോ​ലീ​സി​ന്‍റെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​യി​രു​ന്ന യൂ​ത്ത്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ന​വ​കേ​ര​ള സ​ദ​സി​ലെ​ത്തി പ​രാ​തി ന​ല്‍​കി​യെ​ന്ന് വി​ചി​ത്ര ഫോ​ണ്‍ സ​ന്ദേ​ശം.

യൂ​ത്ത്‌ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടോ​ണി കു​ട്ടം​പേ​രൂ​രി​നാ​ണു നി​ങ്ങ​ളു​ടെ പ​രാ​തി എ​ഡി​എ​മ്മി​നു കൈ​മാ​റി​യ​താ​യു​ള്ള ഫോ​ണ്‍ സ​ന്ദേ​ശം ഇ​ന്ന​ലെ ല​ഭി​ച്ച​ത്.13നാ​ണ് ച​ങ്ങ​നാ​ശേ​രി​യി​ല്‍ ന​വ​കേ​ര​ള സ​ദ​സ് ന​ട​ന്ന​ത്.

അ​ന്നു മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ന്‍ കാ​ത്തു​നി​ന്ന ടോ​ണി കു​ട്ടം​പേ​രൂ​ര്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ ആ​ക്കി​യി​രു​ന്നു.

ത​ട​ങ്ക​ലി​ലാ​യി​രു​ന്ന താ​ന്‍ ന​വ​കേ​ര​ള സ​ദ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും പി​ന്നെ എ​ങ്ങ​നെ​യാ​ണ് പ​രാ​തി സ്വീ​ക​രി​ച്ച​താ​യു​ള്ള സ​ന്ദേ​ശം വ​ന്ന​തെ​ന്നും അ​റി​യി​ല്ലെ​ന്നും ടോ​ണി പ​റ​ഞ്ഞു.

Related posts

Leave a Comment