രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ​ച്ച​ട​ങ്ങ്; അ​ദ്വാ​നി​യും ജോ​ഷി​യും പ​ങ്കെ​ടു​ക്കി​ല്ല

അ​യോ​ധ്യ: ജ​നു​വ​രി 22ന് ​ന​ട​ക്കു​ന്ന അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​തി​ഷ്ഠാ​ച്ച​ട​ങ്ങി​ല്‍ മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​ക്ക​ളാ​യ എ​ല്‍.​കെ. അ​ദ്വാ​നി​യും മു​ര​ളി മ​നോ​ഹ​ര്‍ ജോ​ഷി​യും പ​ങ്കെ​ടു​ത്തേ​ക്കി​ല്ല.

അ​യോ​ധ്യാ രാ​മ​ക്ഷേ​ത്ര പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ മു​ന്‍​നി​ര​ക്കാ​രാ​യി​രു​ന്ന ഇ​രു​വ​രും പ്രാ​യാ​ധി​ക്യ​ത്തെ​ത്തു​ട​ര്‍​ന്നു​ള്ള ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ച​ട​ങ്ങി​ല്‍​നി​ന്നു വി​ട്ടു​നി​ല്‍​ക്കു​ന്ന​തെ​ന്ന് ക്ഷേ​ത്ര ട്ര​സ്റ്റ് അ​റി​യി​ച്ചു.

കു​ടും​ബ​ത്തി​ലെ മു​തി​ര്‍​ന്ന​വ​രാ​ണ് ഇ​രു​വ​രു​മെ​ന്നും പ്രാ​യ​ത്തി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ളാ​ല്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വ​രാ​നാ​വി​ല്ലെ​ന്ന് ഇ​രു​വ​രും അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും രാ​മ​ക്ഷേ​ത്ര ട്ര​സ്റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ച​മ്പ​ത് റാ​യ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

4,000 സ​ന്യാ​സി​മാ​രെ​യും 2,200 മ​റ്റു സ​ന്ദ​ര്‍​ശ​ക​രെ​യു​മാ​ണു ച​ട​ങ്ങി​ലേ​ക്കു ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​മു​ഖ ഹി​ന്ദു​ക്ഷേ​ത്ര​ങ്ങ​ളാ​യ വൈ​ഷ്‌​ണോ​ദ​വി, കാ​ശി വി​ശ്വ​നാ​ഥ ക്ഷേ​ത്ര​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ള്‍, മാ​താ അ​മൃ​താ​ന​ന്ദ​മ​യി, ര​ജ​നി​കാ​ന്ത്, മു​കേ​ഷ് അം​ബാ​നി തു​ട​ങ്ങി​യ​വ​രും പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും.

Related posts

Leave a Comment