കാനം രാജേന്ദ്രന്‍റെ മരണത്തെ തുടർന്ന് മാറ്റിവച്ച നവകേരള സദസ് നാളെയും മറ്റന്നാളും കൊച്ചിയിൽ

കൊ​ച്ചി: കാ​നം രാ​ജേ​ന്ദ്ര​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ൽ മാ​റ്റി​വെ​ച്ച ന​വ​കേ​ര​ള സ​ദ​സ് നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി ന​ട​ക്കും. തൃ​പ്പൂ​ണി​ത്തു​റ, പി​റ​വം, കു​ന്ന​ത്തു​നാ​ട്, തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ക്കാ​നി​രു​ന്ന ന​വ​കേ​ര​ള സ​ദ​സ് ആ​ണ് മാ​റ്റി​വ​ച്ച​ത്.

ചു​മ​ത​ല​യേ​റ്റ പു​തി​യ ര​ണ്ട് മ​ന്ത്രി​മാ​രും​ന​വ​കേ​ര​ള സ​ദ​സി​ൽ പ​ങ്കെ​ടു​ക്കും. മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ​യു​ണ്ടാ​യ ബോം​ബ് ഭീ​ഷ​ണി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ച്ചി​യി​ൽ അ​തീ​വ സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ ഈ ​മാ​സം എ​ട്ടി​നാ​ണ് അ​ന്ത​രി​ച്ച​ത്. ക​ടു​ത്ത പ്ര​മേ​ഹ ബാ​ധി​ത​നാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ൽ​പാ​ദം മു​റി​ച്ചു മാ​റ്റി​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് അ​പ്ര​തീ​ക്ഷി​ത വി​ട​വാ​ങ്ങ​ലി​ന് കാ​ര​ണ​മാ​യ​ത്.

അ​നാ​രോ​ഗ്യം​മൂ​ലം കാ​നം രാ​ജേ​ന്ദ്ര​ന്‍ സി​പി​ഐ സം​സ്ഥാ​ന​സെ​ക്ര​ട്ട​റി​സ്ഥാ​ന​ത്ത് നി​ന്ന് അ​വ​ധി​യെ​ടു​ക്കാ​ന്‍ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് നേ​ര​ത്തെ​ത​ന്നെ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. 2022 ഒ​ക്ടോ​ബ​റി​ലാ​ണ് കാ​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി മൂ​ന്നാം​ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

1950 ന​വം​ബ​ർ 10ന് ​കോ​ട്ട​യം ജി​ല്ല​യി​ലെ കൂ​ട്ടി​ക്ക​ലി​ലാ​ണ് കാ​നം രാ​ജേ​ന്ദ്ര​ന്‍റെ ജ​ന​നം. എ​ഴു​പ​തു​ക​ളി​ൽ വി​ദ്യാ​ര്‍​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ​രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്.

21-ാം വ​യ​സി​ൽ 1971ൽ ​സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ലി​ലെ​ത്തി. 1975-ല്‍ ​എം.​എ​ന്‍. ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, ടി.​വി. തോ​മ​സ്, സി. ​അ​ച്യു​ത​മേ​നോ​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം പാ​ര്‍​ട്ടി​യു​ടെ സം​സ്ഥാ​ന​സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി. എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​ട്ടു​ണ്ട്

1982ലും 87​ലും വാ​ഴൂ​രി​ൽ നി​ന്നും മ​ത്സ​രി​ച്ച് നി​യ​മ​സ​ഭ​യി​ലെ​ത്തി. ആ​ദ്യം എം.​കെ.​ജോ​സ​ഫി​നെ​യും പി​ന്നീ​ട് പി.​സി.​തോ​മ​സി​നെ​യു​മാ​ണ് തോ​ൽ​പി​ച്ച​ത്. 1991ൽ ​രാ​ജീ​വ്ഗാ​ന്ധി വ​ധ​ത്തി​നു ശേ​ഷ​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ടു.

പി​ന്നീ​ടു ര​ണ്ടു ത​വ​ണ കൂ​ടി മ​ത്സ​രി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. 1996ൽ ​കെ.​നാ​രാ​യ​ണ​ക്കു​റു​പ്പി​നോ​ടും 2006ൽ ​അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ എ​ൻ. ജ​യ​രാ​ജി​നോ​ടും പ​രാ​ജ​യ​പ്പെ​ട്ടു.

2015 മു​ത​ൽ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​ദ്ദേ​ഹം, ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ൽ മൂ​ന്നു മാ​സ​ത്തെ അ​വ​ധി​യി​ലാ​യി​രു​ന്നു.

കാ​ന​ത്തി​ന്‍റെ ഇ​ട​തു കാ​ലി​ന് നേ​ര​ത്തെ അ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റി​രു​ന്നു. പ്ര​മേ​ഹം അ​ത് കൂ​ടു​ത​ൽ മോ​ശ​മാ​ക്കി. കാ​ലി​ലു​ണ്ടാ​യ മു​റി​വു​ക​ൾ ക​രി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് പാ​ദം മു​റി​ച്ചു മാ​റ്റേ​ണ്ടി വ​ന്നി​രു​ന്നു.

Related posts

Leave a Comment