പ്ര​കൃ​തി ദു​ര​ന്ത​ത്തി​ലു​ണ്ടാ​യ നാ​ശ​ന​ഷ്ടം​;നി​വൃ​ത്തി​യി​ല്ലാ​ത്ത ക​ർ​ഷ​ക​ർ​ക്കു സ​ർ​ക്കാ​ർ താ​ങ്ങാ​യി മാ​റ​ണ​മെ​ന്ന് ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ


ആ​ല​പ്പു​ഴ: കാ​ർ​ഷി​ക ക​ട​ത്തിേന്മേലു​ള്ള മൊറി​ട്ടോ​റി​യ​ത്തി​ന്‍റെ വാ​യ്പാ​കാ​ലാ​വ​ധി 2020 ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി പ്ര​ഖ്യാ​പി​ക്കു​വാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന നേ​തൃ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. വാ​യ്പാ കാ​ല​ഘ​ട്ട​ത്തി​ലെ പ​ലി​ശ പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യം ഉ​ന്ന​യി​ച്ചു.

ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ ജി​ല്ലാ​ത​ലം മു​ത​ൽ കൃ​ഷി​വ​കു​പ്പി​നും മു​ഖ്യ​മ​ന്ത്രി​ക്കും ന​ൽ​കി​യി​ട്ടും യാ​തൊ​രു അ​നു​കൂ​ല നീ​ക്ക​വും ഉ​ണ്ടാ​കാ​ത്ത​തി​ൽ യോ​ഗം ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി. പ്ര​കൃ​തി ദു​ര​ന്ത​ത്തി​ലു​ണ്ടാ​യ നാ​ശ​ന​ഷ്ടം​മൂ​ലം വാ​യ്പാ​തു​ക തി​രി​ച്ച​ട​യ്ക്കാ​ൻ നി​വൃ​ത്തി​യി​ല്ലാ​ത്ത ക​ർ​ഷ​ക​ർ​ക്കു സ​ർ​ക്കാ​ർ താ​ങ്ങാ​യി മാ​റ​ണ​മെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ ന​ര​സിം​ഹ​പു​രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന നേ​തൃ​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ദീ​പ് കൂ​ട്ടാ​ല, സി​ബി ക​ല്ലു​പാ​ത്ര, ജോ​ർ​ജ് തോ​മ​സ് ഞാ​റ​ക്കാ​ട്ട്, പി.​റ്റി. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, അ​ബ്ദു​ൾ മ​ജീ​ദ്, രാ​ജ​ൻ മേ​പ്രാ​ൽ, ജോ​മോ​ൻ കു​മ​ര​കം, സാ​ജ​ൻ മേ​പ്പാ​ടം, എം.​കെ. പ​ര​മേ​ശ്വ​ര​ൻ, ഡേ​വി​സ് മാ​ത്യു കു​ന്നം​കു​ളം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts