കൊച്ചി നേവൽബേസിൽ നിന്ന് ചെറുവിമാനങ്ങളുടെ സർവീസ് തുടങ്ങി; സ​ർ​വീ​സ് ന​ട​ത്തുന്നത് 70 യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നാ​കു​ന്ന ചെ​റു​വി​മാ​ന​ങ്ങ​ൾ

കൊച്ചി: വെല്ലിംഗ്ടൺ ദ്വീപിലെ നാവികസേന വിമാനത്താവളത്തിൽനിന്ന് ചെറുവിമാനങ്ങളുടെ സർവീസ് തുടങ്ങി. ബംഗളൂരുവിൽനിന്നുള്ള ആദ്യ വിമാനം തിങ്കളാഴ്ച രാവിലെ 7.10ന് കൊച്ചിയിൽ ഇറങ്ങി. തിരിച്ച് രാ​വി​ലെ 8.30ന് ​യാ​ത്ര പു​റ​പ്പെ​ടു​ന്ന വി​മാ​നം 10ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും. 11.40ന് ​ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് മ​റ്റൊ​രു വി​മാ​നം കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ടും. ഉ​ച്ച​യ്ക്ക് ഒന്നിന് കൊ​ച്ചി​യി​ലെ​ത്തും.

കൊ​ച്ചി​യി​ൽ നി​ന്ന് 1.50ന് ​ബം​ഗ​ളൂ​രു​വി​ലേ​ക്കു തി​രി​ക്കു​ന്ന വി​മാ​നം വൈ​കി​ട്ട് 3.10ന് ​അ​വി​ടെ​യെ​ത്തും. ചെ​ന്നൈ​യി​ൽ നി​ന്ന് തി​രു​ച്ചി​റ​പ്പ​ള്ളി വ​ഴി കൊ​ച്ചി​യി​ലേ​ക്കു വി​മാ​ന സ​ർ​വീ​സു​ണ്ടാ​വും. രാ​വി​ലെ 9.20ന് ​ചെ​ന്നൈ​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം 10.20ന് ​തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലെ​ത്തും.

തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ നി​ന്ന് 10.45ന് ​പു​റ​പ്പെ​ട്ട് 11.50ന് ​കൊ​ച്ചി​യി​ലെ​ത്തും. കൊ​ച്ചി​യി​ൽ നി​ന്ന് 12.45ന് ​ചെ​ന്നൈ​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന വി​മാ​നം 2.20ന് ​അ​വി​ടെ​യെ​ത്തും. പു​ല​ർ​ച്ചെ 5.35ന് ​ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് തി​രി​ക്കു​ന്ന വി​മാ​നം 7.55ന് ​കൊ​ച്ചി​യി​ലെ​ത്തും. കൊ​ച്ചി​യി​ൽ നി​ന്ന് രാ​വി​ലെ 8.45ന് ​യാ​ത്ര തി​രി​ക്കു​ന്ന വി​മാ​നം 11.05ന് ​ഹൈ​ദ​രാ​ബാ​ദി​ലെ​ത്തും.

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ചെ​റു​വി​മാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് കൊ​ച്ചി നാ​വി​ക​സേ​നാ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. 70 യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നാ​കു​ന്ന ചെ​റു​വി​മാ​ന​ങ്ങ​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക.

Related posts