ആ രഹസ്യം അമ്മയോടു പോലും ഞാന്‍ പറഞ്ഞില്ല ! അവള്‍ എന്നും എന്നെ ഭീഷണിപ്പെടുത്തിയിരുന്നു; വെളിപ്പെടുത്തലുമായി നവ്യാ നായര്‍

മലയാളികളുടെ ഇഷ്ടനടിയാണ് നവ്യാ നായര്‍. കലോല്‍സവ വേദികളിലെ മിന്നും താരമായിരുന്ന നവ്യ സിനിമയിലെത്തിയപ്പോഴും ആ തിളക്കം നഷ്ടപ്പെട്ടില്ല.

ദിലീപ് നായകനായ സിബിമലയില്‍ ചിത്രം ഇഷ്ടത്തിലൂടെയായിരുന്നു താരം വെള്ളിത്തിരയില്‍ എത്തിയത്. തൊട്ടുപിന്നാലെ എത്തിയ രഞ്ജിത് ചിത്രം നന്ദനത്തിലെ ബാലാമണിയായി നവ്യാ മലയാള സിനിമ ആരാധകരെയാകെ കൈയ്യിലെടുത്തു.

പിന്നീട് അവിടുന്നങ്ങോട്ട് നിരവധി സിനിമകള്‍. തമിഴിലും തെലുങ്കിലും എല്ലാം തന്റെ സാന്നിധ്യം ഉറപ്പിച്ച നവ്യ വിവാഹശേഷം സിനിമയില്‍ നിന്ന് ചെറിയ ഒരു ഇടവേള എടുത്തെങ്കിലും ഇടക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. തന്റെ സ്‌കൂള്‍ കാലഘട്ടത്തെക്കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്.

നവ്യാ നായരുടെ വാക്കുകള്‍ ഇങ്ങനെ…സ്‌കൂളില്‍ പോകാന്‍ നല്ല ഇഷ്ടമായിരുന്നു,കായംകുളത്തെ സെന്റ് മേരീസ് ഗേള്‍സ് സ്‌കൂളിലാണ് ആദ്യമായി പോയത്. ഒന്നാ ക്ലാസില്‍ പഠിക്കുമ്പോള്‍ എല്ലാവരും പരസ്പരം ഫുള്‍ നെയിം ആണ് വിളിക്കുന്നത്.

എടീ,പോടീ,എടോ ഇത്തരം വിളികള്‍ ഒന്നുമില്ല. എന്തോ പറഞ്ഞപ്പോള്‍ തൊട്ടടുത്തിരുന്ന കുട്ടിയോട് താനൊന്ന് പോടോ എന്ന് വെറുതേ പറഞ്ഞു.അത് ആ കുട്ടിയ വലിയ പ്രശ്‌നമാക്കി. ഞാനെന്തോ തെറ്റ് ചെയ്ത ഭാവം എനിക്കും.

അത് ടീച്ചറോട് പറഞ്ഞ് കൊടുക്കാതിരിക്കാന്‍ അവര്‍ക്ക് കൊടുക്കേണ്ടി വന്നത് ഒരു വര്‍ഷത്തെ എന്റെ ഇന്റര്‍വെല്‍ സ്‌നാക്‌സാണ്. ചെറിയ കുട്ടികള്‍ക്ക് ഇന്റര്‍വെല്ലിന് കഴിക്കാന്‍ സ്‌നാക്‌സ് കൊണ്ട് പോകുന്ന പതിവുണ്ടായിരുന്നു. ആ കൊല്ലം മുഴുവന്‍ ഞാന്‍ കൊണ്ട് വരുന്ന സ്‌നാക്‌സ് ആ കുട്ടിയുടെ ഭീഷണി ഭയന്ന് അവള്‍ക്ക് കൊടുക്കും.

ഞാന്‍ ഒന്നും കഴിക്കാതെയിരിക്കും. വീട്ടില്‍ സ്‌പെഷ്ല്‍ സ്‌നാക്‌സ് വാങ്ങുമ്പോള്‍ അമ്മ അതെടുത്ത് മാറ്റി വയ്ക്കും. എന്നിട്ട് എന്നോട് പറയും, നാളെ സ്‌കൂളില്‍ പോകുമ്പോള്‍ തരാമെന്ന്. എന്റെ പൊന്നമ്മേ കൊണ്ട് പോകുന്നതൊന്നും എനിക്ക് കഴിക്കാന്‍ പറ്റില്ല,എന്ന് പറയണമെന്നുണ്ട്.

അമ്മയുടെ കൈയില്‍ നിന്ന് കൂടി അടി കിട്ടുമോ എന്നായിരുന്നു എന്റെ പേടി. അതുകൊണ്ട് ആ രഹസ്യം ഞാന്‍ ആരോടും പറഞ്ഞില്ല. ചുരുക്കി പറഞ്ഞാല്‍ ഒരു കൊല്ലം എന്റെ സ്‌നാക്‌സ് മുഴുവന്‍ അവള്‍ കഴിച്ചു.

പരീക്ഷയൊക്കെ വരുമ്പോാള്‍ അവള്‍ക്കറിയാത്തതൊക്കെ ഞാന്‍ കാണിച്ച് കൊടുക്കണം. രണ്ടാം ക്ലാസായപ്പോള്‍ ആ കുട്ടി വേറെ ക്ലാസിലായി. അന്ന് മുതലാണ് ഞാന്‍ ശ്വാസം നേരെ വിട്ടതെന്നും നവ്യാ നായര്‍ വ്യക്തമാക്കി.

Related posts

Leave a Comment