ഒരുത്തീ ! ഒരിടവേളയ്ക്ക് ശേഷം നവ്യ നായർ തിരിച്ചെത്തുന്നു

ഒരിടവേളയ്ക്ക് ശേഷം നവ്യ നായർ നായകയാകുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഒരുത്തീ എന്നാണ് സിനിമയുടെ പേര്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത് സുരേഷ് ബാബു ആണ്. സ്ത്രീ​കേ​ന്ദ്രീ​കൃ​ത സി​നി​മയിൽ ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മയുടെ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്.

2001-​ൽ ദി​ലീ​പ് നാ​യ​ക​നാ​യ ഇ​ഷ്ടം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ന​ടി​യാ​ണ് ന​വ്യ നാ​യ​ർ. മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ലാ​യി അ​ൻ​പ​തോ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. ദൃ​ശ്യ​ത്തി​ന്‍റെ ക​ന്ന​ഡ റീ​മേ​ക്ക് ആ​യ ദൃ​ശ്യ എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക ന​വ്യാ നാ​യ​രാ​യി​രു​ന്നു. 2014-ൽ ​ആ​ണ് ഈ ​ചി​ത്രം റി​ലീ​സ് ആ​യ​ത്. 2012ൽ ​പു​റ​ത്തി​റ​ങ്ങി​യ സീ​ൻ ഒ​ന്ന് ന​മ്മു​ടെ വീ​ട് ആ​ണ് ന​വ്യ ഏ​റ്റ​വും ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച മ​ല​യാ​ള ചി​ത്രം.

ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ബേ​ന​സീ​ർ ആ​ണ് ഒരുത്തി നിർമിക്കുന്നത്.

Related posts