യു​വ സം​വി​ധാ​യ​ക ന​യ​ന സൂ​ര‍്യ‍‍​യു​ടെ ദുരൂഹമരണം; ന​യ​ന​യ്ക്ക് മാ​ര​ക​മാ​യ രോ​ഗാ​വ​സ്ഥ​യാ​ണെ​ന്ന് പറഞ്ഞ് പോലീസ് തെറ്റിദ്ധരിപ്പിച്ചുവെന്ന് സഹോദരൻ


തി​രു​വ​ന​ന്ത​പു​രം: യു​വ സം​വി​ധാ​യ​ക ന​യ​ന സൂ​ര‍്യ‍‍​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ത​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​യി ന​യ​ന​യു​ടെ സ​ഹോ​ദ​ര​ൻ മ​ധു.

ന​യ​ന​യു​ടെ ക​ഴു​ത്തി​ൽ ക​ണ്ട പാ​ടു​ക​ൾ ന​യ​ന​യു​ടെ ന​ഖം കൊ​ണ്ട​താ​ണെ​ന്നാ​യി​രു​ന്നു അ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ച​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നും ന​യ​ന​യ്ക്ക് മാ​ര​ക​മാ​യ രോ​ഗാ​വ​സ്ഥ​യാ​ണെ​ന്നും പോ​ലീ​സ് അ​ന്ന് പ​റ​ഞ്ഞ​താ​യി മ​ധു മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് ചെ​റി​യ മു​റി​വു​ക​ളാ​ണെ​ന്നാണ് പോ​ലീ​സ് പ​റ​ഞ്ഞത്. സ്വ​ന്തം ശ​രീ​ര​ത്തി​ൽ മു​റി​വേ​ല്പി​ക്കു​ന്ന സ്വ​ഭാ​വം ന​യ​ന​യ്ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്ന മ്യൂ​സി​യം പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ൾ തെ​റ്റാ​ണെ​ന്നും സ്വ​ന്തം ശ​രീ​ര​ത്തി​ൽ മു​റി​വേ​ല്പി​ക്കു​ന്ന സ്വ​ഭാ​വം ന​യ​ന​യ്ക്കു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും​ അ​ന്ന് കേ​സ് അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നും മ​ധു ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തെ ന​യ​ന​യു​ടെ സ​ഹോ​ദ​ര​ൻ സ്വാ​ഗ​തം ചെ​യ്തു. മൂ​ന്നു വ‍​ർ​ഷം മു​ൻ​പാ​ണ് ന​യ​ന​യെ തി​രു​വ​ന​ന്ത​പു​ര​ത്തെ വാ​ട​ക​വീ​ട്ടി​നു​ള്ളി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തെ​ളി​യി​ക്ക​പ്പെ​ട്ടാ​ത്ത കേ​സാ​യി മ്യൂ​സി​യം പൊ​ലീ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ക​ഴു​ത്തി​നേ​റ്റ പ​രി​ക്കാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത കൂ​ടി​യ​ത്.

പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത​ര​വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന് ഡി​സി​ആ​ർ​ബി അ​സി.​ക​മ്മീ​ഷ​ണ​റു​ടെ പ​രി​ശോ​ധ​ന​യി​ലും ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment