അ​വ​ൾ ക​ഴി​ക്കു​മ്പോ​ഴാ​ണ് സ​ന്തോ​ഷ​വും സം​തൃ​പ്തി​യും! വി​ഘ്നേഷ്-​ന​യ​ൻ​സ് പ്ര​ണ​യ​ത്തി​ന്‍റെ ആ​ഴം മ​ന​സി​ലാ​കു​ന്ന പു​തി​യൊ​രു വീ​ഡി​യോ വൈറലാകുന്നു

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ അടുത്ത കാലത്തായി എ​ന്നും വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന പ്ര​ണ​യ ജോ​ഡി​കളാണ് ന​യ​ൻ​താ​ര​യും വി​ഘ്നേ​ഷ് ശി​വ​നും.

ആ​റ് വ​ർ​ഷ​ത്തി​നു മു​ക​ളി​ലാ​യി ഇ​രു​വ​രും പ്ര​ണ​ത്തി​ലാ​ണ്. ഇ​പ്പോ​ൾ വി​ഘ്നേഷ്-​ന​യ​ൻ​സ് പ്ര​ണ​യ​ത്തി​ന്‍റെ ആ​ഴം മ​ന​സി​ലാ​കു​ന്ന പു​തി​യൊ​രു വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ശ്ര​ദ്ധ​നേ​ടു​ന്ന​ത്.

ന​യ​ൻ​താ​ര​യ്ക്ക് ഭ​ക്ഷ​ണം വാ​രി​ക്കൊ​ടു​ക്കു​ന്ന വി​ഘ്നേ​ഷ് ശി​വ​നാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. മ​ഹാ​ബ​ലി​പു​ര​ത്തെ ഒ​രു സീ ​ഫു​ഡ് ഹോ​ട്ട​ലി​ൽ നി​ന്നു​ള്ള ഈ ​രം​ഗം വി​ഘ്നേ​ഷ് ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്.

ഏ​റ്റ​വും മി​ക​ച്ച നാ​ട​ൻ ഭ​ക്ഷ​ണം അ​വ​ളെ ക​ഴി​പ്പി​ക്കു​ന്ന​താ​ണ് എ​ന്‍റെ സ​ന്തോ​ഷം. അ​തും പ്രി​യ​പ്പെ​ട്ട സീ ​ഫു​ഡ് ഹോ​ട്ട​ലി​ൽ നി​ന്ന്.

രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​വും സ്‌​നേ​ഹ​മു​ള്ള മ​നു​ഷ്യ​രു​മു​ള്ള ഇ​ത്ത​രം ഹോ​ട്ട​ലു​ക​ൾ മാ​ത്ര​മാ​ണ് ഞ​ങ്ങ​ൾ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന സ്ഥ​ലം എ​ന്നാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച് വി​ഘ്നേ​ഷ് കു​റി​ച്ചി​രി​ക്കു​ന്ന​ത്.

താ​ര​ങ്ങ​ളു​ടെ വി​വാ​ഹം കാ​ണാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​രും. 2021ലെ ​ഒ​രു അ​ഭി​മു​ഖ​ത്തി​നി​ലെ താ​നും വി​ഘ്നേ​ഷ് ശി​വ​നും ത​മ്മി​ലു​ള്ള വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞു​വെ​ന്ന് ന​യ​ൻ​താ​ര വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

നി​ശ്ച​യ മോ​തി​ര​വും ന​യ​ൻ​താ​ര ആ​രാ​ധ​ക​ർ​ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്രം പ​ങ്കെ​ടു​ത്ത ച​ട​ങ്ങാ​യി​രു​ന്നു​വെ​ന്നും ന​യ​ൻ​താ​ര വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​പ്പോ​ൾ പു​റ​ത്തു വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ജൂ​ൺ ഒ​മ്പ​തി​ന് തി​രു​പ്പ​തി​യി​ൽ വ​ച്ച് വി​ഘ്നേ​ഷും ന​യ​ൻ​താ​ര​യും വി​വാ​ഹി​ത​രാ​യേ​ക്കും.

തു​ട​ർ​ന്നു മാ​ലി​ദ്വീ​പി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി വി​വാ​ഹ റി​സ​പ്ഷ​ൻ ന​ട​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

നാ​നും റൗ​ഡി​താ​ൻ എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ൽ വ​ച്ചാ​യി​രു​ന്നു ന​യ​ൻ​താ​ര​യും വി​ഘ്നേ​ഷും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്.

പി​ന്നി​ട് ഇ​രു​വ​രും ത​മ്മി​ലു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ക​യും ചെ​യ്തി​രു​ന്നു.

കാ​തു​വാ​ക്കി​ലെ ര​ണ്ട് കാ​ത​ല്‍ എ​ന്ന ചി​ത്ര​മാ​ണ് ഇ​രു​വ​രു​ടേ​തു​മാ​യി ഏ​റ്റ​വും ഒ​ടു​വി​ല്‍ ചെ​യ്ത​ത റി​ലീ​സ്.

കാ​തു​വാ​ക്കി​ലെ ര​ണ്ട് കാ​ത​ല്‍ വി​ജ​യ​മാ​യ ശേ​ഷം ത​ന്‍റെ പ്ര​ണ​യി​നി​യാ​യ ന​യ​ൻ​താ​ര​യ്ക്ക് ന​ന്ദി പ​റ​ഞ്ഞ് വി​ക്കി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പ് വൈ​റ​ലാ​യി​രു​ന്നു.

എ​ന്‍റെ ത​ങ്കം… ഇ​പ്പോ​ൾ ക​ൺ​മ​ണി​യും… എ​ന്‍റെ ജീ​വി​ത​ത്തി​ലെ നെ​ടും തൂ​ണാ​യ​തി​ന് ന​ന്ദി. നീ ​എ​ന്‍റെ പു​റ​ത്ത് ന​ൽ​കു​ന്ന ആ ​ത​ട്ട്… നീ ​എ​പ്പോ​ഴും എ​ന്‍റെ കൂ​ടെ​യു​ണ്ട് എ​ന്ന വി​ശ്വാ​സ​മാ​ണ് ന​ൽ​കു​ന്ന​ത്.

ഞാ​ൻ എ​ല്ലാ​യ്‌​പ്പോ​ഴും താ​ഴ്ന്ന​വ​നും അ​വ്യ​ക്ത​നു​മാ​യി​രു​ന്നു. നീ ​വ​ന്ന​പ്പോ​ൾ മു​ത​ൽ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ എ​നി​ക്ക് ക​ഴി​ഞ്ഞു.

ഒ​രു പ​ങ്കാ​ളി​യാ​യി എ​പ്പോ​ഴും നീ ​എ​ന്‍റെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു. ഇ​തെ​ല്ലാം ന​ട​ന്ന​തും ഈ ​സി​നി​മ പൂ​ർ​ത്തി​യാ​യ​തി​നും കാ​ര​ണം നീ​യാ​ണ്. നീ​യാ​ണ് ഈ ​സി​നി​മ.. നീ​യാ​ണ് എ​ന്‍റെ വി​ജ​യം…. എ​ന്‍റെ ക​ൺ​മ​ണി-​എ​ന്നാ​ണ് വി​ഘ്നേ​ഷ് കു​റി​ച്ച​ത്.

Related posts

Leave a Comment