അ​റ​ബി​യി​ൽ അ​ഴി​യെ​ണ്ണി കാ​ലം ക​ഴി​യാം ! ല​ക്ഷ​പ്ര​ഭുവും കോ​ടീ​ശ്വ​ര​നും ആ​ണെ​ങ്കി​ൽ മാ​ത്രം ഹൈ​ടെ​ക് ത​ട്ടി​പ്പി​ന് ഇ​റ​ങ്ങി​യാ​ൽ മ​തി…

സൈ​ബ​ർ ഹൈ​ടെ​ക് കു​റ്റ​കൃ​ത്യ​ങ്ങ​ൾ പെ​രു​കി​യ​തോ​ടെ യു​എ​ഇ​യി​ൽ ഈ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ഹൈ​ടെ​ൻ​ഷ​ൻ പി​ഴ ത​ന്നെ ഈ​ടാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

ത​ട്ടി​പ്പി​ന് ഇ​റ​ങ്ങി പി​ടി​യി​ലാ​കു​ന്ന​വ​ർ കൈ​യി​ലെ ഉ​ള്ള സ​മ്പാ​ദ്യം മു​ഴു​വ​ൻ കൊ​ടു​ക്കേ​ണ്ട അ​വ​സ്ഥ.

ഉ​ള്ള​തു മു​ഴു​വ​ൻ വി​റ്റു​പെ​റു​ക്കി കൊ​ടു​ത്താ​ലും പി​ഴ​ശി​ക്ഷ പി​ന്നെ​യും ബാ​ക്കി നി​ൽ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പു​തി​യ ശി​ക്ഷാ​നി​യ​മം.

യു.​എ.​ഇ​യി​ല്‍ ഓ​ണ്‍​ലൈ​ന്‍, ഇ​ല​ക്ട്രോ​ണി​ക് ബ്ലാ​ക്ക്മെ​യി​ലി​ങ്ങി​ന് ക​ടു​ത്ത ശി​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം അ​റി​യി​ച്ചു.

നി​യ​മ​ലം​ഘ​ക​ര്‍​ക്ക് പി​ഴ​യും ജ​യി​ല്‍ ശി​ക്ഷ​യും ല​ഭി​ക്കും. ഇ​ല​ക്ട്രോ​ണി​ക് കു​റ്റ​കൃ​ത്യ​ങ്ങ​ളും കിം​വ​ദ​ന്തി​ക​ളും ചെ​റു​ക്കു​ന്ന​തി​നു​ള്ള 2021 ലെ 42ാം ​ന​മ്പ​ര്‍ ഫെ​ഡ​റ​ല്‍ നി​യ​മ​ത്തി​ലെ ആ​ര്‍​ട്ടി​ക്കി​ള്‍ 34ല്‍ ​പി​ഴ​ക​ള്‍ വി​ശ​ദ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​തോ​റി​റ്റി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ന​ല്‍​കി​യ മു​ന്ന​റി​യി​പ്പി​ല്‍ പ​റ​ഞ്ഞു.

കു​റ്റ​വാ​ളി​ക​ള്‍​ക്ക് കു​റ​ഞ്ഞ​ത് ര​ണ്ട​ര ല​ക്ഷം ദി​ര്‍​ഹം പി​ഴ ചു​മ​ത്തും. എ​ന്തെ​ങ്കി​ലും പ്ര​വൃ​ത്തി ചെ​യ്യാ​നോ വി​ട്ടു​നി​ല്‍​ക്കാ​നോ ഡാ​റ്റാ നെ​റ്റ്‌വര്‍​ക്കോ വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ​യോ ഉ​പ​യോ​ഗി​ച്ച് ബ്ലാ​ക്ക്മെ​യി​ല്‍ ചെ​യ്യു​ന്ന​യാ​ള്‍​ക്ക് ര​ണ്ട് വ​ര്‍​ഷം ജ​യി​ലോ ര​ണ്ട​ര ല​ക്ഷം ദി​ര്‍​ഹം മു​ത​ല്‍ അ​ഞ്ച് ല​ക്ഷം ദി​ര്‍​ഹം വ​രെ പി​ഴ​യോ ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

കു​റ്റ​കൃ​ത്യം ചെ​യ്യാ​നാ​ണ് ബ്ലാ​ക്ക് മെ​യി​ലെ​ങ്കി​ല്‍ പ​ത്തു വ​ര്‍​ഷം വ​രെ​യാ​യി​രി​ക്കും ജ​യി​ല്‍.

അ​തു​കൊ​ണ്ട് ല​ക്ഷ​പ്ര​ഭുവും കോ​ടീ​ശ്വ​ര​നും ആ​ണെ​ങ്കി​ൽ മാ​ത്രം ഹൈ​ടെ​ക് ത​ട്ടി​പ്പി​ന് ഇ​റ​ങ്ങി​യാ​ൽ മ​തി. അ​ല്ലെ​ങ്കി​ൽ അ​റ​ബി​യി​ൽ അ​ഴി​യെ​ണ്ണി അ​ക​ത്തു കി​ട​ക്കാം.

Related posts

Leave a Comment