നയന്‍സിന്റെ തെറിവിളി അതിരുവിട്ടു, നടിക്കു മുറി നല്കില്ലെന്ന് ഹൈദരാബാദിലെ സ്റ്റാര്‍ ഹോട്ടലുകള്‍, റൂമിലെ സാധനങ്ങള്‍ തല്ലിത്തകര്‍ക്കുന്നത് ഹോട്ടലുടമകളെ പ്രകോപിപ്പിച്ചു

nayansഗോസിപ്പു കോളങ്ങളില്‍ നയന്‍താരയ്ക്ക് കിട്ടുന്നത്ര പരിഗണ മറ്റൊരു താരത്തിനു ലഭിച്ചിട്ടുണ്ടാകില്ല. നയന്‍സുമായി ബന്ധപ്പെട്ട് ഇതാ മറ്റൊരു വിവാദം കൂടി എത്തിയിരിക്കുന്നു. ഹൈദാരാബാദിലെ സ്റ്റാര്‍ ഹോട്ടല്‍ ഉടമകള്‍ നയന്‍സിനെതിരേ രംഗത്തെത്തിയിരിക്കുന്നതാണ് പുതിയ വാര്‍ത്ത. താരത്തിന് ഇനി മേലില്‍ റൂം കൊടുക്കില്ലെന്നാണ് ഹോട്ടലുടമകള്‍ പറയന്നുത്.

ഹോട്ടലിലെത്തിയാല്‍ നയന്‍സിന്റെ സ്വഭാവം വളരെ വൃത്തികെട്ടതാണത്രേ. റൂം ബോയ്‌സിനെ തെറിവിളിക്കുകയാണ് അവരുടെ പ്രധാന പരിപാടി. കഴിഞ്ഞദിവസം ചായയ്ക്ക് ചൂടു കുറഞ്ഞെന്നു പറഞ്ഞ് റൂംബോയിയുടെ മുഖത്തേക്ക് ഗ്ലാസ് വലിച്ചെറിഞ്ഞത്രേ. ദേഷ്യം വരുമ്പോള്‍ റൂമിലെ സാധനങ്ങള്‍ തല്ലിത്തകര്‍ക്കുകയാണ് മലയാളിതാരത്തിന്റെ മറ്റൊരു ഹോബി. ദേഷ്യം അടങ്ങുമ്പോള്‍ നശിപ്പിച്ച സാധനങ്ങളുടെ പണം നല്കുകയും ചെയ്യും. നന്നായി മദ്യപിക്കുന്ന നയന്‍സിന്റെ റൂം വൃത്തിയാക്കുകയെന്നത് വളരെ ശ്രമകരമാണെന്നാണ് ക്ലീനിംഗ് സ്റ്റാഫിന്റെ പരാതി.

നയന്‍താരയുടെ മോശം സ്വഭാവം മൂലമാണ് റൂം കൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ഹോട്ടലുടമകള്‍ പറയുന്നത്. പ്രഭുദേവയുമായുള്ള ഗാഢപ്രണയം തകര്‍ന്നശേഷം നയന്‍താരയുടെ സ്വഭാവം തന്നെ മാറിയെന്ന് സഹപ്രവര്‍ത്തകരും പറയുന്നു. അമിത മദ്യാപനത്തിന് താരം ചികിത്സ തേടിയതായും റിപ്പോര്‍ട്ടുണ്ട്.

Related posts