ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ നയന്‍താരയുടെ പോര്‍ച്ചുഗല്‍ യാത്ര, കാമുകനൊപ്പം കറങ്ങാന്‍ പോയതെന്ന് തമിഴ് മാധ്യമങ്ങള്‍, സത്യാവസ്ഥ വെളിപ്പെടുത്തി നയന്‍സ്

nayanനയന്‍താര തമിഴകത്തെ താരറാണി മാത്രമല്ല, ഗോസിപ്പുകളുടെ കേന്ദ്രസ്ഥാനം കൂടിയാണ്. നയന്‍സ് ചലിക്കുന്നതു വരെ നിറംപിടിപ്പിച്ച കഥകളാക്കാന്‍ മത്സരിക്കുകയാണ് തമിഴ് മാധ്യമങ്ങള്‍. ഇപ്പോള്‍ നയന്‍സിന്റെ പോര്‍ച്ചുഗല്‍ യാത്രയാണ് വാര്‍ത്തകള്‍ക്ക് കാരണം. നടി എന്തിനാണ് ധൃതി പിടിച്ച് പോര്‍ച്ചുഗലിലേക്ക് പാഞ്ഞത്? ചെന്നൈയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നതിനിടെയാണ് നയന്‍താര പെട്ടന്ന് പോര്‍ച്ചുഗലിലേക്ക് പോയത്. പെട്ടന്നുള്ള നടിയുടെ യാത്രയെ തുടര്‍ന്ന് പലതരത്തിലുള്ള ഗോസിപ്പുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്.

മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലക്കാരന്‍ എന്ന ചിത്രത്തിലാണ് നയന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ശിവകാര്‍ത്തികേയനും ഫഹദ് ഫാസിലുമൊക്കെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ തിരക്കിലാണ് നയന്‍താരയുടെ പോര്‍ച്ചുഗല്‍ ട്രിപ്പ്. ഷൂട്ടിങിനിടെ നയന്‍ പെട്ടന്ന് അപ്രത്യക്ഷമായപ്പോള്‍ പലതരത്തിലുള്ള ഗോസിപ്പുകളും പറഞ്ഞ് പ്രചരിച്ചു. കാമുകനൊപ്പം വിഘ്‌നേശ് ശിവയ്‌ക്കൊപ്പം അടിച്ചുപൊളിക്കാനാണ് ഷൂട്ടിങ് തടസ്സപ്പെടുത്തി നയന്‍ യൂറോപ്യന്‍ യാത്ര നടത്തിയത് എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ കാമുകനൊപ്പമുള്ള അടിച്ചുപൊളിക്കാന്‍ വേണ്ടിയല്ല നയന്‍ പോര്‍ച്ചുഗലിലേക്ക് പോയത് എന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ബലം എന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ ആവശ്യത്തിനായിട്ടാണ് നടി പോര്‍ച്ചുഗലിലേക്ക് പോയത്. ഗോപിചന്ദിനൊപ്പം നയന്‍ അഭിനയിക്കുന്ന ചിത്രമാണ് ബലം. ചിത്രീത്തിന്റെ ഭൂരിഭാഗം ഷൂട്ടിങും പൂര്‍ത്തിയാക്കി ഒരു ഗാനരംഗത്തിന് വേണ്ടി നയന്‍താരയെ കാത്തിരിയ്ക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. തമിഴ് ചിത്രങ്ങള്‍ക്കിടയില്‍ അല്പമൊരു ഇടവേള കിട്ടിയപ്പോളാണ് ബലത്തിന്റെ പാട്ട് രംഗം ചിത്രീകരിക്കാനായി നയന്‍ പോര്‍ച്ചുഗലിലേക്ക് പോയത്. നടി തന്നെ ഇക്കാര്യം ഒരു മാധ്യമത്തിനോട് പറഞ്ഞതോടെ കിംവദന്തികള്‍ ഏകദേശം അവസാനിച്ചു.

Related posts