സോഷ്യല്‍ മീഡിയ ചതിച്ചു! ആ​മ​യെ കൊ​ന്നു ക​റി​വച്ച് വാ​ട്ട്സ്ആ​പ്പി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചു; ബ​ന്ധു​ക്ക​ളാ​യ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

aama2കാ​സ​ർ​ഗോ​ഡ്: ആ​മ​യെ കൊ​ന്നു ക​റി​വ​ച്ച് വാ​ട്ട്സ് ആ​പ്പി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​തി​ന് ബ​ന്ധു​ക്ക​ളാ​യ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ബേ​ഡ​ക​ത്തെ ദാ​മോ​ദ​ര​ൻ (27) അ​ന​ന്ത​ൻ (36) എ​ന്നി​വ​രെ​യാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ഴ​യി​ൽ നി​ന്നും ആ​മ​യെ പി​ടി​കൂ​ടി​യ ശേ​ഷം എ​ടു​ത്ത ചി​ത്ര​ങ്ങ​ളും ക​റി​യാ​ക്കി​യ ശേ​ഷം എ​ടു​ത്ത ചി​ത്ര​വും ഇ​വ​ർ വാ​ട്ട്സ് ആ​പ്പി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ് ബ​ന്ത​ടു​ക്ക സെ​ക‌്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.​കെ.​നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഇ​റ​ച്ചി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. കാ​സ​ർ​ഗോ​ഡ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts