കാ​ൻ ച​ല​ച്ചി​ത്ര​മേ​ള​ റെഡ് കാർപറ്റിൽ നയൻതാരയും


ഫ്രാ​ൻ​സി​ലെ ലോ​ക​പ്ര​ശ​സ്ത​മാ​യ കാ​ൻ ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ആ​ദ്യ​ദി​നം റെ​ഡ് കാ​ർ​പ്പെ​റ്റി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് തെ​ന്നി​ന്ത്യ​ൻ ലേ​ഡി സൂ​പ്പ​ർ സ്റ്റാ​ർ ന​യ​ൻ​താ​ര​യും.

ഇ​ന്ത്യ​യു​ടെ പ്ര​തി​നി​ധി​സം​ഘ​ത്തെ വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ർആ​ണ് ന​യി​ക്കു​ക. ഈ ​മാ​സം 17നാ​ണ് കാ​ൻ ച​ല​ച്ചി​ത്രോ​ത്സ​ത്തി​ന് തി​ര​ശീ​ല ഉ​യ​രു​ക.

സം​വി​ധാ​യ​ക​ൻ ശേ​ഖ​ർ ക​പൂ​ർ, ന​ട​ന്മാ​രാ​യ അ​ക്ഷ​യ് കു​മാ​ർ, ന​വാ​സു​ദ്ദീ​ൻ സി​ദ്ദി​ഖി, മാ​ധ​വ​ൻ, ന​ടി​മാ​രാ​യ ന​യ​ൻ​താ​ര, പൂ​ജ ഹെ​ഡ്‌​ഗെ, ത​മ​ന്ന ഭാ​ട്ടി​യ, വാ​ണി ത്രി​പാ​ഠി, സെ​ൻ​സ​ർ​ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പ്ര​സൂ​ൺ ജോ​ഷി, സം​ഗീ​ത​സം​വി​ധാ​യ​ക​രാ​യ എ.​ആ​ർ. റ​ഹ്‌​മാ​ൻ, റി​ക്കി കെ​ജ്, ഗാ​യ​ക​ൻ മ​മെ ഖാ​ൻ, എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ൻ പ്ര​തി​നി​ധി സം​ഘ​ത്തി​ലു​ണ്ടാ​വു​ക.\

ഇ​ന്ത്യ​ൻ സി​നി​മ​യും സം​സ്കാ​ര​വും മു​ൻ​നി​ർ​ത്തി​യു​ള്ള അ​വ​ത​ര​ണ​ങ്ങ​ളു​ണ്ടാ​കും. ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഭാ​ഗ​മാ​യു​ള്ള ഫി​ലിം മാ​ർ​ക്ക​റ്റി​ൽ ആ​ദ്യ ‘ക​ൺ​ട്രി ഓ​ഫ് ഓ​ണ​ർ’ അം​ഗീ​കാ​ര​വും ഇ​ന്ത്യ​യ്ക്കാ​ണ്.

Related posts

Leave a Comment