കാ​പ്പ​ന്‍റെ പാ​ര്‍​ട്ടി​യി​ല്‍ വീ​ണ്ടും പി​ള​ര്‍​പ്പ് ; എ.​കെ.​ശ​ശീ​ന്ദ്ര​ന് ആ​ശ്വാ​സം; വിട്ടുപോയ നേതാക്കൾ തിരികെ എൻസിപിയിലേക്ക്


‘കോ​ഴി​ക്കോ​ട്: എ​ന്‍​സി​പി​യി​ല്‍നി​ന്നും തെ​റ്റി​പി​രി​ഞ്ഞ മാ​ണി സി. ​കാ​പ്പ​ന്‍റെ പാ​ര്‍​ട്ടി​യി​ല്‍ വീ​ണ്ടും പി​ള​ര്‍​പ്പ്. മാ​ണി സി. ​കാ​പ്പ​ന്‍റെ രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്‍ വി​യോ​ജി​പ്പ് അ​റി​യി​ച്ചു​കൊ​ണ്ടാ​ണ് പാ​ര്‍​ട്ടി​യി​ല്‍നി​ന്നും ഒ​രു കൂ​ട്ടം നേ​താ​ക്ക​ള്‍ രാ​ജി​വച്ചി​രി​ക്കു​ന്ന​ത്.

എ​ന്‍​സി​കെ സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ര​ട​ക്ക​മു​ള്ള നേ​താ​ക്ക​ളാ​ണ് പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് രാ​ജി​വ​ച്ച​ത്.

ഇ​തോ​ടെ കോ​ഴി​ക്കോ​ട് പാ​ര്‍​ട്ടി കൂ​ടു​ത​ല്‍ ദു​ര്‍​ബ​ല​മാ​യി. എ.​കെ.​ശ​ശീ​ന്ദ്ര​നു​മാ​യി ഇ​ട​ഞ്ഞ് കാ​പ്പ​നൊ​പ്പം പോ​യ നേ​താ​ക്ക​ളി​ല്‍ വ​ലി​യൊ​രു വി​ഭാ​ഗ​വും പി​ള​ര്‍​പ്പോ​ടെ തി​രി​കേ എ​ത്തു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

കോ​ഴി​ക്കോ​ട് എ​ല​ത്തൂ​രി​ലും പാ​ല​യി​ലു​മാ​യി​രു​ന്നു നി​യ​മ​സ​ഭാ​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​സി​കെ മ​ത്സരി​ച്ചി​രു​ന്ന​ത്. പാ​ലാ​യി​ല്‍ മാ​ണി സി ​കാ​പ്പ​ന്‍ മി​ന്നും വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ എ​ല​ത്തൂ​രി​ല്‍ എ.​കെ.​ശ​ശി​ന്ദ്ര​നോ​ട് എ​ന്‍​സി​കെ സ്ഥാ​നാ​ര്‍​ഥി സു​ല്‍​ഫി​ക്ക​ര്‍ മ​യൂ​രി തോ​റ്റു.

ഇ​വി​ടെ​യാ​ണെ​ങ്കി​ല്‍ പാ​ര്‍​ട്ടി​ക്ക് യൂ​ണി​റ്റ് പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. എ​ന്‍​സി​കെ എ​ന്നാ​ല്‍ കാ​പ്പ​ന്‍ മാ​ത്ര​മാ​യി ചു​രു​ങ്ങി​യ അ​വ​സ്ഥ​യി​ല്‍ എ​ല​ത്തൂ​ര്‍ സീ​റ്റ് ഇ​നി എ​ന്‍​സി​കെ​യ്‌​ക്ക് വി​ട്ടു​കൊ​ടു​ക്ക​രു​തെ​ന്ന നി​ല​പാ​ട് കോ​ണ്‍​ഗ്ര​സ് ക​ടു​പ്പി​ക്കും.

സു​ല്‍​ഫി​ക്ക​ര്‍ മ​യൂ​രി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ക്ഷേ​പ​ങ്ങ​ളും കോ​ലാ​ഹ​ല​ങ്ങ​ളും ഇ​തു​വ​രെ കെ​ട്ട​ട​ങ്ങി​യി​ട്ടി​ല്ല.

Related posts

Leave a Comment