ദാസ്യപ്പണി വിവാദം; സായുധസേന എഡിജിപി സ്ഥാനം നഷ്ടമായ സുദേഷ് കുമാറിന് കോസ്റ്റൽ സെക്യൂരിറ്റി എഡിജിപിയായി നിയമനം

തിരുവനന്തപുരം: ദാസ്യപ്പണി വിവാദത്തെ തുടർന്ന് സായുധസേന എഡിജിപി സ്ഥാനം നഷ്ടമായ സുദേഷ് കുമാറിനെ കോസ്റ്റൽ സെക്യൂരിറ്റി എഡിജിപിയായി നിയമിച്ചു. സായുധസേനയുടെ ചുമതലയിൽ നിന്നു മാറ്റിയശേഷം സുദേഷ് കുമാറിന് ഇതുവരെ പകരം നിയമനം നൽകിയിരുന്നില്ല.

സുദേഷ് കുമാറിനെ കൂടാതെ ബെവ്കോ എംഡിയായിരുന്ന എച്ച്. വെങ്കിടേഷിനെ വിജിലൻസ് ഐജിയായും നിയമിച്ചു. ഡിഐജി ജി. സ്പർജൻ കുമാറിനെ പകരം ബെവ്കോ എംഡിയായും നിയമിച്ച് സർക്കാർ ഉത്തരവിറങ്ങി.

Related posts