നീറ്റിൽ നീറ്റായി മഞ്ജുഷ… ദ​ർ​ശ​ന​ അക്കാദമിയു​ടെ ക​രു​ത​ൽ പ്രോ​ത്സാ​ഹ​ന​മാ​യി; ദു​രി​ത​ങ്ങ​ളു​ടെ വേ​ലി​യേ​റ്റ​ങ്ങ​ൾ​ക്കി​ട​യിലും​ മഞ്ജുഷയുടെ റാങ്കിന് പത്തരമാറ്റ്

ജിബിൻ കുര്യൻ

കോ​ട്ട​യം: ആ​രു​ടെ​യും ക​ണ്ണു​നി​റ​യ്ക്കു​ന്ന ദു​രി​ത​ങ്ങ​ളു​ടെ വേ​ലി​യേ​റ്റ​ങ്ങ​ൾ​ക്കി​ട​യി​ൽ മി​ന്നി​ത്തി​ള​ങ്ങി, നീ​റ്റ് പരീക്ഷയിൽ മ​ഞ്ജു​ഷ​യ്ക്ക് 77-ാം റാ​ങ്ക്. ദ​ർ​ശ​ന അ​ക്കാ​ദ​മി​യു​ടെ ക​രു​ത​ലാ​ണ് ദു​രി​ത​ങ്ങ​ൾ​ക്കി​ട​യി​ലും മ​ഞ്ജു​ഷ​യ്ക്കു പ്രോ​ത്സാ​ഹ​ന​മാ​യ​ത്.

അ​ഖി​ലേ​ന്ത്യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി തെ​ക്കേവി​ളി​യി​ൽ പ​രേ​ത​നാ​യ പു​രു​ഷോ​ത്ത​മ​ന്‍റെ​യും ചെ​ല്ല​മ്മ​യു​ടെ മ​ക​ളാ​യ കെ.​പി. മ​ഞ്ജു​ഷ എ​സ്‌​സി വി​ഭാ​ഗ​ത്തി​ലാ​ണ് 77-ാം റാ​ങ്ക് നേ​ടി​യ​ത്.

തീ​ർ​ത്തും നി​ർ​ധ​ന കു​ടും​ബ​മാ​ണ് മ​ഞ്ജു​ഷ​യു​ടേ​ത്. ആ​ല​പ്പു​ഴ സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ളി​ലെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം ചെ​ന്നി​ത്ത​ല​യി​ലെ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലാ​യി​രു​ന്നു പ്ല​സ്ടു പ​ഠ​നം. ഏ​ഴു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പി​താ​വ് മ​രി​ച്ച​തോ​ടെ അ​മ്മ ചെ​ല്ല​മ്മ​യാ​ണ് മ​ഞ്ജു​ഷ​യെ​യും സ​ഹോ​ദ​രി​യെ​യും പ​ഠി​പ്പി​ച്ച​ത്.

മി​ടു​ക്കി​യാ​യി​രു​ന്ന​തി​നാ​ൽ പ്ല​സ്ടു​വി​നു പ​ഠി​ക്കു​ന്പോ​ൾ​ത​ന്നെ എ​ൻ​ട്ര​ൻ​സ് പ​രിശീ​ല​ന​ത്തി​നു സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ ചേ​ർ​ത്തി​രു​ന്നു. അ​മ്മ ചെ​ല്ല​മ്മ​യ്ക്കു ലോ​ട്ട​റി വി​ല്പ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന ചെ​റി​യ വ​രു​മാ​നം​കൊ​ണ്ടു മ​ഞ്ജു​ഷ​യെ പ​ഠി​പ്പി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ കോ​ട്ട​യം ദ​ർ​ശ​ന അ​ക്കാ​ദ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു.

ഇ​തോ​ടെ​യാ​ണ് മ​ഞ്ജു​ഷ​യു​ടെ ജീ​വി​ത​ത്തി​ൽ പ്ര​തീ​ക്ഷ​യു​ടെ തി​രി​തെ​ളി​ഞ്ഞു​തു​ട​ങ്ങി​യ​ത്. പ്ല​സ്ടു​വി​ന് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ മ​ഞ്ജു​ഷ​യെ ദ​ർ​ശ​ന അ​ക്കാ​ദ​മി ഡ​യ​റ​ക്‌​ട​ർ ഫാ.​തോ​മ​സ് പു​തു​ശേ​രി സി​എം​ഐ ദ​ർ​ശ​ന​യു​ടെ തി​രു​വ​ല്ല​യി​ലെ കോ​ച്ചിം​ഗ് സെ​ന്‍റ​റി​ൽ ചേ​ർ​ത്തു.

ഹോ​സ്റ്റ​ലി​ൽ താ​മ​സ സൗ​ക​ര്യം ന​ൽ​കു​ക​യും പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ക​യും ചെ​യ്തു. ആ​ദ്യ ത​വ​ണ​ത്തെ പ​രീ​ക്ഷ​യി​ൽ ഒ​രു ല​ക്ഷ​ത്തി​മൂ​വാ​യി​ര​മാ​യി​രു​ന്നു റാ​ങ്ക്. ദ​ർ​ശ​ന​യി​ലെ അ​ധ്യാ​പ​ക​രു​ടെ അ​ക​മ​ഴി​ഞ്ഞ പ്രോ​ത്സാ​ഹ​ന​വും മ​ഞ്ജു​ഷ​യു​ടെ ക​ഠി​നാ​ധ്വാ​ന​വും കൂ​ടി​യാ​യ​പ്പോ​ൾ ഇ​ത്ത​വ​ണ 720ൽ 563 ​മാ​ർ​ക്കു വാ​ങ്ങി എ​സ്‌സി ​വി​ഭാ​ഗ​ത്തി​ൽ 77-ാം റാ​ങ്ക് നേ​ടു​ക​യാ​യി​രു​ന്നു.

അ​ക്കാ​ദ​മി​യി​ലെ മോ​ഡ​ൽ പ​രീ​ക്ഷ​യു​ടെ സ​മ​യ​ത്തു മ​ഞ്ജു​ഷ​യു​ടെ അ​മ്മ​യ്ക്ക് ഒ​രു അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​യി. ഇ​തോ​ടെ മ​ഞ്ജു​ഷ​യും ത​ള​ർ​ന്നു. മോ​ഡ​ൽ പ​രീ​ക്ഷ​യി​ൽ പി​റ​കോ​ട്ടു പോ​യ​ത​റി​ഞ്ഞ് ഫാ. ​പു​തു​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദ​ർ​ശ​ന​യി​ലെ അ​ധ്യാ​പ​ക​ർ മ​ഞ്ജു​ഷ​യു​ടെ അ​മ്മ​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ത് ആ​ശ്വാ​സ​മാ​യ​തോ​ടെ മ​ഞ്ജു​ഷ വീ​ണ്ടും പ​ഠ​ന​ത്തി​ലേ​ക്കു ശ്ര​ദ്ധ​യൂ​ന്നി. ഇ​ന്ന​ലെ റാ​ങ്ക് വാ​ർ​ത്ത​യ​റി​ഞ്ഞ​യു​ട​ൻ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന അ​മ്മ​യെ ഫോ​ണി​ൽ വി​ളി​ച്ച് വി​വ​രം പ​റ​ഞ്ഞു. ആ​ല​പ്പു​ഴ​യി​ൽ വീ​ട്ടി​ൽ ദ​ർ​ശ​ന അ​ക്കാ​ദ​മി ഡ​യ​റ​ക്‌​ട​ർ ഫാ.​തോ​മ​സ് പു​തു​ശേ​രി സി​എം​ഐ​യും അ​ധ്യാ​പ​ക​രും വൈ​കു​ന്നേ​ര​ത്തോ​ടെ മ​ധു​ര​വും സ​മ്മാ​ന​വു​മാ​യി മ​ഞ്ജു​ഷ​യു​ടെ അ​ടു​ത്തെ​ത്തി.

മ​ഹേ​ശ്വ​രി​യും സഹോദരീ ഭ​ർ​ത്താ​വും കു​ട്ടി​ക​ളു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. സ​ഹോ​ദ​രി മ​ഹേ​ശ്വ​രി സ്നേ​ഹ​മു​ത്തം ന​ൽ​കി​യാ​ണ് മ​ഞ്ജു​ഷ​യെ വീ​ട്ടി​ലേ​ക്കു ക​യ​റ്റി​യ​ത്. റാങ്ക് വാർത്തയറിഞ്ഞ് വാ​ർ​ഡ് കൗ​ണ്‍സി​ല​ർ ബേ​ബി ലൂ​യി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രും വീ​ട്ടി​ലെ​ത്തി.

വ​ന്ന​വ​ർ​ക്കെ​ല്ലാം മ​ധു​രം ന​ൽ​കി. ദ​ർ​ശ​ന അ​ക്കാ​ദ​മി​യി​ലെ പ​ഠ​ന​വും ക​രു​ത​ലു​മാ​ണ് ത​നി​ക്കു റാ​ങ്ക് കി​ട്ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും മ​രി​ച്ചു പോ​യ അ​ച്ഛ​നും ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കു​ന്ന അ​മ്മ​യ്ക്കും ഈ ​റാ​ങ്ക് സ​മ​ർ​പ്പി​ക്കു​ക​യാ​ണെ​ന്നും മ​ഞ്ജു​ഷ പ​റഞ്ഞു.

എ​യിം​സി​ന്‍റെ​യും ജി​പ്മെറി​ന്‍റെ​യും പ​രീ​ക്ഷ​യെ​ഴു​തി​യി​ട്ടു​ണ്ട്. എ​യിം​സി​ൽ തു​ട​ർ​ന്ന് മെ​ഡി​സി​നു പ​ഠി​ക്കാ​നാ​ണ് താ​ത്പ​ര്യം. ഗൈ​ന​ക്കോ​ള​ജി​യി​ൽ സ്പെ​ഷ​ലൈ​സ് ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും മ​ഞ്ജു​ഷ പ​റ​ഞ്ഞു. മ​ഞ്ജു​ഷ​യു​ടെ തു​ട​ർപ​ഠ​ന​ത്തി​നു​ള്ള എ​ല്ലാ സ​ഹാ​യ​വും ദ​ർ​ശ​ന അ​ക്കാ​ദ​മി ഏ​റ്റെ​ടു​ക്കു​മെ​ന്ന് ഫാ.​തോ​മ​സ് പു​തു​ശേ​രി​ അ​റി​യി​ച്ചു.

Related posts