കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ൻ ടാ​ക്സി വേണം..! ​ കു​ഞ്ഞി​നെ തി​രി​കെ കി​ട്ടാ​ൻ‌ കാ​ര​ണം ടാ​ക്സി ഡ്രൈ​വ​റുടെ ഇ​ട​പെ​ട​ൽ

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും യു​വ​തി ത​ട്ടി​യെ​ടു​ത്ത ന​വ​ജാ​ത ശി​ശു​വി​നെ തി​രി​ച്ചു കി​ട്ടി​യ​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത് ടാ​ക്സി ഡ്രൈ​വ​റു​ടെ ഇ​ട​പെ​ട​ൽ.

ത​ട്ടി​യെ​ടു​ത്ത കു​ഞ്ഞു​മാ​യി ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ൽ എ​ത്തി​യ യു​വ​തി ഇ​വി​ടെ നി​ന്നും ടാ​ക്സി വി​ളി​ച്ച് കൊ​ച്ചി​യി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ട​ത്. ഇ​വ​ർ ക്കൊ​പ്പം ഒ​രു ആ​ണ്‍​കു​ട്ടി​യു​മു​ണ്ടാ​യി​രു​ന്നു.

കു​ഞ്ഞു​മാ​യി ഹോ​ട്ട​ലി​ൽ എ​ത്തി​യ യു​വ​തി റി​സ​പ്ഷ​നി​ലേ​ക്ക് വി​ളി​ച്ച് കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ൻ ടാ​ക്സി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തേ തു​ട​ർ​ന്നു ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ സ​മീ​പ​ത്തെ ടാ​ക്സി സ്റ്റാ​ൻ​ഡി​ൽ​നി​ന്നും അ​ല​ക്സ് എ​ന്ന​യാ​ളു​ടെ ടാ​ക്സി വി​ളി​ച്ചു വ​രു​ത്തി.

അ​മൃ​ത​യി​ലേ​ക്കാ​ണ് യാ​ത്ര​യെ​ന്നും ഒ​രു​ന​വ​ജാ​ത ശി​ശു​വി​നെ കൊ​ണ്ടു പോ​കാ​നാ​ണെ​ന്നും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞ​തോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും ന​വ​ജാ​ത ശി​ശു​വി​നെ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്ന വി​വ​രം അ​ല​ക്സ് ഇ​വ​രെ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് അ​ല​ക്സ് ഹോ​ട്ട​ൽ മാ​നേ​ജ​രെ​യും മാ​നേ​ജ​ർ പോ​ലീ​സി നേ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​രം ല​ഭി​ച്ച​യു​ട​ൻ ഹോ​ട്ട​ലി​ൽ എ​ത്തി​യ പോ​ലീ​സ് സം​ഘം കു​ഞ്ഞി​നെ വീ​ണ്ടെ​ടു​ക്കു​ക​യും യു​വ​തി​യെ ക​സ്റ്റ​ഡി യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment