ക​ടി​യേ​റ്റ ദേ​ഷ്യ​ത്തി​ല്‍ അ​യ​ല്‍​വാ​സി​യു​ടെ നാ​യ​യെ എ​ടു​ത്ത് കി​ണ​റ്റി​ലെ​റി​ഞ്ഞു ! നാ​യ​യെ ര​ക്ഷി​ക്കാ​ന്‍ കി​ണ​റ്റി​ലി​റ​ങ്ങി​യ ആ​ള്‍​ക്കും കി​ട്ടി ‘ക​ടി’

അ​യ​ല്‍​വാ​സി​യു​ടെ വ​ള​ര്‍​ത്തു​നാ​യ ക​ടി​ച്ച​തി​ന്റെ ദേ​ഷ്യ​ത്തി​ല്‍ നാ​യ​യെ കി​ണ​റ്റി​ലെ​റി​ഞ്ഞ് 54കാ​ര​ന്‍. ഇ​തേ​ത്തു​ട​ര്‍​ന്ന് നാ​യ​യെ ര​ക്ഷി​ക്കാ​ന്‍ കി​ണ​റ്റി​ലി​റ​ങ്ങി​യ ആ​ള്‍​ക്കും ക​ടി​യേ​റ്റു.

നാ​യ​യു​ടെ ക​ടി​യേ​റ്റ മൈ​ലാ​ടി തെ​ങ്ങും​കാ​ലാ​യി​ല്‍ രാ​ജ​ന്‍ (54) കൃ​ഷ്ണ​വി​ലാ​സ​ത്തി​ല്‍ ര​തീ​ഷ് (35) എ​ന്നി​വ​ര്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​തേ​ടി.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ മൈ​ലാ​ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. രാ​ജ​ന്‍ രാ​വി​ലെ ക​ട​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് അ​യ​ല്‍​വാ​സി​യു​ടെ നാ​യ കു​ര​ച്ചു​കൊ​ണ്ട് പാ​ഞ്ഞ​ടു​ത്ത​ത്.

നാ​യ​യെ ഓ​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ പെ​ട്ടെ​ന്ന് കൈ​യ്യി​ല്‍ ക​ടി​ക്കു​ക​യാ​യി​രു​ന്നു. കൈ​യ്യി​ല്‍ ക​ടി​ച്ചു​തൂ​ങ്ങി കി​ട​ന്ന നാ​യ​യെ രാ​ജ​ന്‍ പെ​ട്ടെ​ന്ന് സ​മീ​പ​ത്തെ കി​ണ​റ്റി​ലെ​റി​ഞ്ഞു.

നാ​യ​യെ ര​ക്ഷി​ക്കാ​നാ​യി 12.30ഓ​ടെ കി​ണ​റ്റി​ലി​റ​ങ്ങി​യ ര​തീ​ഷി​നെ​യും നാ​യ ക​ടി​ച്ചു. കി​ണ​റ്റി​ല്‍​നി​ന്നും ക​ര​യ്ക്കെ​ടു​ത്ത നാ​യ​യെ കെ​ട്ടി​യി​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം മ​റ്റൊ​രാ​ളെ​യും ഇ​തേ നാ​യ ക​ടി​ച്ചി​രു​ന്നു.

Related posts

Leave a Comment