കോർപറേഷനിലെ കത്തുന്ന കത്ത് വിവാദം അന്വേഷിക്കാൻ ഡിജിപിയുടെ ഉത്തരവ്; വ്യാജരേഖ ചമച്ചതിന് കേസെടുത്ത് അന്വേഷിക്കും

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​നിലെ ക​ത്ത് വി​വാ​ദ​ത്തി​ൽ കേ​സെ​ടു​ത്ത് അ​നേ​ഷ​ണം ന​ട​ത്താ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്ത്‌ ഉ​ത്ത​ര​വി​ട്ടു.

ക്രൈംബ്രാ​ഞ്ച് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​നേ​ഷ​ണ റി​പ്പോ​ർട്ടിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും ക്രൈം ​ബ്രാ​ഞ്ച് മേ​ധാ​വി ഷേ​ക്ക് ദ​ർ​ബേ​ഷ് സാ​ഹി​ബി​ന്‍റെ ശിപാ​ർ​ശ​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡി​ജി​പി യു​ടെ ഉ​ത്ത​ര​വ്.​

ക്രൈം ബ്രാ​ഞ്ചി​ന്‍റെ ഏ​ത് യൂ​ണി​റ്റാ​കും അ​ന്വേ​ഷി​ക്കു​ന്ന​ത് എ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് ഇ​ന്ന് തീ​രു​മാ​ന​മു​ണ്ടാ​കും. താൽക്കാലിക ഒഴിവുകളി ലേക്ക് മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് മേ​യ​ർ ആ​ര്യ​രാ​ജേ​ന്ദ്ര​ന്‍റെ പേ​രി​ൽ പ്ര​ച​രി​ച്ച ക​ത്തി​ന്‍റെ ഒ​റി​ജി​ന​ൽ ക​ണ്ടെ​ടു​ക്കാ​ൻ പ്രാ​ഥ​മി​ക അ​നേ​ഷ​ണം ന​ട​ത്തി​യ ക്രൈം ​ബ്രാ​ഞ്ച് സം​ഘ​ത്തി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല.

ഇ​തേ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്തു അ​നേ​ഷ​ണം ന​ട​ത്തി​യാ​ൽ മാ​ത്ര​മേ നി​ജ സ്ഥി​തി പു​റ​ത്ത് വ​രി​ക​യു​ള്ളു​വെ​ന്നാ​യി​രു​ന്നു ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്‌.

വ്യാ​ജ രേ​ഖ ച​മ​യ്ക്കൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​കും ക്രൈം ​ബ്രാ​ഞ്ച് കേ​സെ​ടു​ക്കു​ന്ന​ത്. അ​തേ സ​മ​യം മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷത്തി​ന്റെ സ​മ​ര​വും പ്ര​തി​ഷേ​ധ​വും തു​ട​രു​ക​യാ​ണ്.

ഇ​ന്ന് ന​ഗ​ര​സ​ഭ യോ​ഗം ചേ​രു​ന്നു​ണ്ട്. ഇ​ന്ന​ത്തെ യോ​ഗ​ത്തി​ലും പ്ര​തി​ഷേ​ധം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ യോ​ഗം പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്നി​രു​ന്നു.

Related posts

Leave a Comment