71 പേ​ര്‍ കൊ​ല്ല​പ്പെ​ട്ട നേ​പ്പാ​ളി​ലെ വി​മാ​ന​ദു​ര​ന്തം പൈ​ല​റ്റി​ന്‍റെ പി​ഴ​വ് മൂ​ലം ? പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ടില്‍ പറയുന്നത്‌ ഇങ്ങനെ…

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ല്‍ അ​ഞ്ച് ഇ​ന്ത്യ​ക്കാ​രു​ള്‍​പ്പെ​ടെ 71 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വി​മാ​നാ​പ​ക​ട​മു​ണ്ടാ​യ​ത് പൈ​ല​റ്റി​ന്‍റെ പി​ഴ​വ് മൂ​ല​മെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്.

ലാ​ന്‍​ഡിം​ഗി​ന്‍റെ സ​മ​യ​ത്ത് പൈലറ്റുമാരിലൊരാൾ ലി​വ​ര്‍ മാ​റി വ​ലി​ച്ച​താ​കാം ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

കോ​ക്ക്പി​റ്റി​ലെ ഫ്ലാ​പ്സ് ലി​വ​ര്‍​പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​ന് പ​ക​രം എ​ന്‍​ജി​ന്‍ ഫെ​ദേ​ര്‍​ഡ് പൊ​സി​ഷ​നി​ലാ​ക്കു​ന്ന ലി​വ​ര്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ചു. ഇ​തോ​ടെ എ​ന്‍​ജി​നി​ലേ​ക്കു​ള്ള വൈ​ദ്യു​തി പ്ര​വാ​ഹം നി​ല​ച്ച​താ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് സൂചന.

ക​ഴി​ഞ്ഞ ജ​നു​വ​രി 15നാ​ണ് യ​തി എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ ഫ്ലൈ​റ്റ് 691 അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. കാ​ഠ്മ​ണ്ഡു​വി​ലെ ത്രി​ഭു​വ​ന്‍ രാ​ജ്യാ​ന്ത​ര​വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു പു​റ​പ്പെ​ട്ട വി​മാ​നം പൊ​ഖാ​റ രാ​ജ്യാ​ന്ത​ര​വി​മാ​ന​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്.

Related posts

Leave a Comment