തെ​ങ്കാ​ശി​യി​ല്‍ പീ​ഡ​ന​ശ്ര​മ​ത്തി​നി​ടെ കൊ​ല്ലം സ്വ​ദേ​ശി​നി​ക്ക് മ​ര്‍​ദ​നം! യു​വ​തി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ തെ​ങ്കാ​ശി​യി​ല്‍ മ​ല​യാ​ളി റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​രി​ക്ക് നേ​രെ ആ​ക്ര​മ​ണം. ക്രൂ​ര​മാ​യി മ​ര്‍​ദ​ന​മേ​റ്റ യു​വ​തി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തു​ട​രു​ക​യാ​ണ്.

പാ​വൂ​ര്‍ ഛത്രം ​റെ​യി​ല്‍​വേ ഗേ​റ്റ് ജീ​വ​ന​ക്കാ​രി​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ലൈ​ഗിം​ക പീ​ഡ​ന​ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് സം​ഭ​വം. റെ​യി​ല്‍​വേ ഗേ​റ്റി​ന് സ​മീ​പ​മെ​ത്തി​യ ഇ​യാ​ള്‍ യു​വ​തി​യെ മ​ര്‍​ദി​ച്ചു. ഇ​വി​ടെ​നി​ന്ന് ഇ​റ​ങ്ങി റെ​യി​ല്‍​വേ ട്രാ​ക്കി​ലൂ​ടെ ഓ​ടാ​ന്‍ ശ്ര​മി​ച്ച യു​വ​തി​യെ വ​ലി​ച്ച് താ​ഴെ​യി​ട്ടു.

തു​ട​ര്‍​ന്ന് ക​രി​ങ്ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ച് യു​വ​തി​യു​ടെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ചു. യുവതി ബഹളം വച്ചതോടെ ഇയാൾ കടന്നുകളഞ്ഞു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ ആ​ശു​പ​ത്രി​യി​ലെത്തിച്ചത്.

അതേസമയം പ്രതിയെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Comment