കൊച്ചി: കച്ചേരിപ്പടി സെന്റ് വിന്‍സെന്റ് റോഡിലെ കടയുടെ പിന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നേപ്പാള്‍ സ്വദേശിയുടെ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം കാത്ത് പോലീസ്. ഈ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ പൂര്‍ണ വിവരം ലഭ്യമാവുകയുള്ളൂവെന്ന് എറണാകുളം നോര്‍ത്ത് പോലീസ് പറഞ്ഞു.
നേപ്പാള്‍ സ്വദേശി രാമകൃഷ്ണ പുലവി(48)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇദ്ദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തില്‍ പരിക്കുകളോ വിഷപദാര്‍ഥങ്ങള്‍ ഉള്ളില്‍ ചെന്നതിന്റെ ലക്ഷണങ്ങളോ ഇല്ലെന്നു പോലീസ് പറഞ്ഞു.
2017ലാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. ആദ്യം ചെന്നൈയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇയാളുടെ ബന്ധുക്കളെ വിവരമറിയിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ചൊവ്വ രാവിലെ 10ഓടെ നാട്ടുകാരാണ് ഇയാളുടെ മൃതദേഹം കണ്ട് പോലീസിനെ വിവരമറിയിച്ചത്. പ്രദേശത്തെ ബാറുകളിലടക്കം ചെറിയ ജോലികള്‍ ചെയ്താണ് രാമകൃഷ്ണ പുലവി ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
