നേ​ര് സി​നി​മ​യു​ടെ റി​ലീ​സ് വി​ല​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി വീ​ണ്ടും ഹൈക്കോടതിയിൽ

കൊ​ച്ചി: മോ​ഹ​ന്‍​ലാ​ല്‍ മു​ഖ്യ ക​ഥാ​പാ​ത്ര​മാ​യ നേ​ര് സി​നി​മ​യു​ടെ റി​ലീ​സ് വി​ല​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. നേ​ര് എ​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥ മോ​ഷ്ടി​ച്ച​താ​ണെ​ന്നാ​രോ​പി​ച്ച് തി​ര​ക്ക​ഥാ​കൃ​ത്ത് ദീ​പു കെ. ​ഉ​ണ്ണി​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍ സി​നി​മ​യു​ടെ റി​ലീ​സ് വി​ല​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി ഇ​ന്ന​ലെ അ​റി​യി​ക്കു​ക​യു​ണ്ടാ​യി. സി​നി​മ​യു​ടെ ക​ഥ ഹ​ര്‍​ജി​ക്കാ​രന്‍റേ​താ​ണെ​ന്ന് സി​നി​മ​യി​ല്‍ സൂ​ചി​പ്പി​ച്ച് ക്രെ​ഡി​റ്റ് ന​ല്‍​കി​യി​ട്ടി​ല്ല. ഹ​ര്‍​ജി​ക്കാ​ര​ന് പ്ര​തി​ഫ​ല​വും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി​യു​ള്ള​ത്. അ​തി​ന്‍റെ പേ​രി​ല്‍ സി​നി​മ​യ്ക്ക് വി​ല​ക്കേ​ര്‍​പെ​ടു​ത്താ​നാ​വി​ല്ലെ​ന്ന് ജ​സ്റ്റീ​സ് ദേ​വ​ന്‍​രാ​മ​ച​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി.

ട്രെ​യി​ല​ര്‍ മാ​ത്ര​മാ​ണ് ക​ണ്ടി​ട്ടു​ള്ള​തെ​ന്നും അ​തി​ല്‍ ത​ന്‍റെ ക​ഥ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ണ്ടെ​ന്നു​മാ​ണ് ഹ​ര്‍​ജി​ക്കാ​ര​നാ​യ ക​ഥാ​കൃ​ത്ത് ദീ​പു കെ. ​ഉ​ണ്ണി വാ​ദി​ച്ച​ത്. മോ​ഹ​ന്‍​ലാ​ല്‍ ജി​ത്തു ജോ​സ​ഫ്, അ​ഡ്വ. ശാ​ന്തി​മാ​യാ​ദേ​വി, ആ​ന്റ​ണി പെ​രു​ന്വാ​വൂ​ര്‍ തു​ട​ങ്ങി​യ എ​തി​ര്‍​ക​ക്ഷി​ക​ള്‍​ക്ക് ഹൈ​ക്കോ​ട​തി നേ​ര​ത്തെ നോ​ട്ടീ​സ​യ​ച്ചി​രു​ന്നു.

മോ​ഹ​ന്‍​ലാ​ല്‍ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​കു​ന്ന സി​നി​മ​യി​ല്‍ സം​വി​ധാ​യ​ക​ന്‍ ജീ​ത്തു ജോ​സ​ഫും സി​നി​മ​യു​ടെ സ​ഹ തി​ര​ക്ക​ഥാ​കൃ​ത്തും അ​ഭി​നേ​താ​വും അ​ഭി​ഭാ​ഷ​ക​യു​മാ​യ ശാ​ന്തി​പ്രി​യ എ​ന്ന ശാ​ന്തി മാ​യാ​ദേ​വി​യും ചേ​ര്‍​ന്ന് ത​ന്‍റെ ക​ഥ മോ​ഷ്ടി​ച്ച​താ​ണെ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ​രോ​പി​ക്കു​ന്ന​ത്.

Related posts

Leave a Comment