കബോർഡ് ജോലിക്കെത്തിയ യുവാവ്  വീട്ടിലെ അലമാര കുത്തി തുറക്കുന്ന പണിയും ചെയ്തു; 2  പവന്‍റെ മാലയുമായി യുവാവ് മുങ്ങി; കുവാവിനെ കുടുക്കിയത് ആ പേപ്പർ


തൃ​പ്പൂ​ണി​ത്തു​റ: ജോ​ലി​ക്ക് വ​ന്ന വീ​ട്ടി​ലെ അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന യു​വാ​വ് പെ​ട്ടെ​ന്നു ത​ന്നെ പോ​ലീ​സ് പി​ടി​യി​ലാ​കാ​ൻ ഇ​ട​യാ​ക്കി​യ​ത് കൈ​യിലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​പ്പ​ണ​യ​ച്ചീ​ട്ട്

. തൃ​പ്പൂ​ണി​ത്തു​റ എ​ൻഎ​സ്എ​സ് കോ​ളജി​നു സ​മീ​പം മ​തി​യ​ത്ത് വീ​ട്ടി​ൽ ഷി​ജി​(31)നെ​യാ​ണ് ഹി​ൽ​പാ​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഹി​ൽ​പാ​ല​സി​ന​ടു​ത്ത് ചി​ത്രാ​ഞ്ജ​ലി​യി​ൽ ഭ​വ​ൻ​സ് സ്കൂ​ളി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ൽനിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ര​ണ്ട​ര​പ്പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണം ന​ഷ്ട​മാ​യ​ത്.

ഇ​വി​ടെ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ശ​ര​വ​ണന്‍റേ​താ​ണ് ആ​ഭ​ര​ണ​ങ്ങ​ൾ. പ്ര​തി​യു​ൾ​പ്പെ​ടെ​യു​ള്ള പ​ണി​ക്കാ​രെ വീ​ട്ടി​ലെ ക​ബോ​ർ​ഡ് ജോ​ലി​ക്കാ​യി വീ​ട്ടു​ട​മ സു​കു​മാ​ര​ൻ കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു. പ​ണി​ക്കി​ടെ ആ​രു​മി​ല്ലാ​ത്ത ത​ക്ക​ത്തി​നാ​യി​രു​ന്നു മോ​ഷ​ണം.

ആ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ ശ​ര​വ​ണ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹി​ൽ​പാ​ല​സ് പോ​ലീ​സ് പ​ണി​ക്കു വ​ന്ന​വ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ​ ഷി​ജി​ന്‍റെ പ​ഴ്സി​ൽനി​ന്ന് സ്വ​ർ​ണം പ​ണ​യം വ​ച്ച ര​സീ​ത് ക​ണ്ടെ​ത്തി.

മോ​ഷ്ടി​ച്ച ആ​ഭ​ര​ണ​ങ്ങ​ളി​ൽ കു​റ​ച്ച് ഇ​യാ​ൾ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ പ​ണ​യംവയ്ക്കുക യായിരുന്നു. ബാ​ക്കി വീ​ട്ടി​ൽ സൂ​ക്ഷി​ച്ചു.

ഹി​ൽ​പാ​ല​സ് പോ​ലീ​സ് സ്റ്റേ​ഷ​ൻ സിഐ കെ.​ജി. അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ അ​നി​ല, എഎ​സ്ഐ സ​ന്തോ​ഷ്, സിപിഒ​മാ​രാ​യ സ​ജീ​ഷ്, ഷാ​ജി, ശ്യാം ​ആ​ർ.​ മേ​നോ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment