ഇ​നി ന​മ്മ​ൾ എ​ന്തു ചെ​യ്യും മ​ല്ല​യ്യ…​ന്യൂ ജെ​ന്‍ വോ​ട്ട​ര്‍​മാ​രു​ടെ മ​ന​സും, വി​ദേ​ശ കു​ടി​യേ​റ്റ​വും; തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​മ്പോ​ള്‍ ആ​ധി​ക​യ​റി മു​ന്ന​ണി​ക​ള്‍

കോ​ട്ട​യം: ന്യു ​ജെ​ന്‍ വോ​ട്ട​ര്‍​മാ​രു​ടെ മ​ന​സ് ആ​ര്‍​ക്കൊ​പ്പം… വി​ദേ​ശ കു​ടി​യേ​റ്റം എ​ങ്ങ​നെ ബാ​ധി​ക്കും… തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​മ്പോ​ള്‍ ആ​ധിക​യ​റി മു​ന്ന​ണി​ക​ള്‍. അ​ത്യു​ഗ്ര​ന്‍ മ​ത്സ​രം ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ര്‍​ണാ​യ​ക​മാ​കു​ന്ന ന്യൂ​ജെ​ന്‍, പ്ര​വാ​സി​വോ​ട്ടു​ക​ള്‍ എ​ങ്ങ​നെ ചെ​യ്യി​ക്കു​മെ​ന്ന​തി​ല്‍ ഒ​രു ധാ​ര​ണ​യു​മി​ല്ല പാ​ര്‍​ട്ടി​ക​ള്‍​ക്ക്. പ​ര​മാ​വ​ധി പ്ര​വാ​സി വോ​ട്ട​ര്‍​മാ​രെ നാ​ട്ടി​ല്‍ എ​ത്തി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ശ്ചി​മേ​ഷ്യ​ന്‍ യു​ദ്ധം ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

വി​ദേ​ശ​കു​ടി​യേ​റ്റം ഏ​റെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​ളിം​ഗ് കു​റ​ഞ്ഞി​രു​ന്നു.  ജോ​ലി​ക്കാ​യും പ​ഠ​ന​ത്തി​നാ​യു​മു​ള്ള കു​ടി​യേ​റ്റം പോ​ളിം​ഗി​നെ ബാ​ധി​ക്കു​ന്ന​താ​യാ​ണ് സ​മീ​പ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ കാ​ണു​ന്ന​തെ​ന്നും രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ പ​റ​യു​ന്നു.

യു​വ​ത​ല​മു​റ​യു​ടെ രാ​ഷ്‌​ട്രീ​യ ആ​ഭി​മു​ഖ്യം കു​റ​യു​ന്ന​തും പാ​ര്‍​ട്ടി​ക​ളെ നി​രാ​ശ​പ്പെ​ടു​ത്തു​ന്നു. ബം​ഗ​ളൂ​രു​വി​ലും ചെ​ന്നൈ​യി​ലും ജോ​ലി ചെ​യ്യു​ന്ന​വ​രി​ല്‍ പ​ല​രും വോ​ട്ട് ചെ​യ്യാ​നാ​യി നാ​ട്ടി​ല്‍ എ​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര​ല്ലെ​ന്ന​തും പാ​ര്‍​ട്ടി നേ​താ​ക്ക​ളെ അ​സ്വ​സ്ഥ​രാ​ക്കു​ന്നു.

Related posts

Leave a Comment