പ്രിയ അല്ലു അര്‍ജുന്‍ ചിത്രത്തിലേക്ക്, നായികയാകാന്‍ ചോദിച്ചത് കോടികളോ, തെലുങ്ക് മാധ്യമങ്ങളില്‍ പ്രിയ തരംഗം ആഞ്ഞടിക്കുന്നു

ഒരൊറ്റ പാട്ട് സീനിലൂടെ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച പ്രിയ വാര്യര്‍ക്ക് അല്ലു അര്‍ജുനന്‍ ചിത്രത്തിലേക്ക് ക്ഷണം. ഈ വര്‍ഷം മേയില്‍ ചിത്രീകരണം തുടങ്ങി പ്രകാശ് വൈദ്യ ചിത്രത്തില്‍ അല്ലുവിന്റെ നായികവേഷമാണ് പ്രിയയെ തേടിയെത്തിയിരിക്കുന്നതെന്നാണ് തെലുങ്ക് സിനിമ പ്രസിദ്ധീകരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗവിലെ മാണിക്യമലരായ പൂവി എന്ന ഗാനമാണ് ഇന്റ്റര്‍ നെറ്റിലും തരംഗമാക്കി പ്രിയയെ മാറ്റിയത്.

അതേസമയം, ഹാപ്പി ഡെയ്സിലൂടെ ശ്രദ്ധ നേടിയ നിഖില്‍ സിദ്ധാര്‍ത്ഥന്‍ നായകനാകുന്ന പുതിയ തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പ്രിയയെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചുവെന്ന് ചില തെലുങ്ക് സിനിമാ സൈറ്റുകളും റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രിയ രണ്ട് കോടി രൂപ പ്രതിഫലം ചോദിച്ചെന്നും ഇതുകേട്ട് സംവിധായകന്‍ ഞെട്ടിയെന്നുമാണ് റിപ്പോര്‍ട്ട്. ഇതെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയും വന്നിട്ടില്ല.

 

Related posts