മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റുന്നവര്‍ സിം കാര്‍ഡും നമ്പരും മാറ്റിയാലും ഇനി കുഴപ്പമില്ല ! ഫോണ്‍ കണ്ടെത്താന്‍ നൂതന സാങ്കേതിക വിദ്യയുമായി കേന്ദ്രം;സംവിധാനം ഇങ്ങനെ…

ന്യൂഡല്‍ഹി: നമ്മുടെ മൊബൈല്‍ നഷ്ടപ്പെടുകയും അത് മറ്റാരുടെയെങ്കിലും കൈയ്യില്‍ കിട്ടുമ്പോള്‍ അവര്‍ സിം കാര്‍ഡും ഐഎംഇഐ നമ്പരും മാറ്റിയാലും ഇനി പേടിക്കേണ്ട. ഇങ്ങനെ നഷ്ടമാകുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള സംവിധാനം പഴുതുകള്‍ അടച്ച് അടുത്ത മാസം നടപ്പാക്കാനൊരുങ്ങുകയാണു കേന്ദ്ര ടെലികോം വകുപ്പ്. സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് ഒരുക്കിയ സംവിധാനം കുറ്റമറ്റതാണെന്നാണ് അഭിപ്രായം.

വ്യാജ മൊബൈല്‍ ഫോണുകളും ഫോണ്‍ മോഷണവും തടയാനുള്ള സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) പദ്ധതി 2017 ജൂലൈയിലാണു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുകയും ചെയ്തു.രാജ്യത്തെ മൊബൈല്‍ ഫോണ്‍ സേവനദാതാക്കളുടെ ഐഎംഇഐ ഡേറ്റാബേസുമായി ബന്ധിപ്പിച്ചാണു സിഇഐആര്‍ പ്രവര്‍ത്തനം. മൊബൈല്‍ ഫോണ്‍ നഷ്ടമായാല്‍ ഐഎംഇഐ നമ്പര്‍ ഉള്‍പ്പെടെ സിഇഐആറില്‍ അറിയിക്കണം. നഷ്ടമായ മൊബൈല്‍ ഫോണ്‍ കരിമ്പട്ടികയില്‍പെടുത്തുകയും എല്ലാ മൊബൈല്‍ നെറ്റ്്വര്‍ക്കുകളിലും ഉപയോഗം തടയുകയും ചെയ്യും.

ബ്ലാക്ക്, വൈറ്റ്, ഗ്രേ, എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായാണ് ഐഎംഇഐ. നമ്പറുകളെ പട്ടികയിലുള്‍പ്പെടുത്തുക. മോഷണം പോയതും നഷ്ടപ്പെട്ടവയുമായ മൊബൈലുകളുടെ ഐഎംഇഐ. നമ്പറുകളാണ് ‘ബ്ലാക്ക്’ വിഭാഗത്തിലുണ്ടാവുക. യഥാര്‍ഥമാണെന്നു സ്ഥിരീകരിക്കാത്ത ഐ.എം.ഇ.ഐ. നമ്പറുകളാണ് ‘ഗ്രേ’ വിഭാഗത്തില്‍. നിലവില്‍ ഉപയോഗത്തിലുള്ളവയുടെ നമ്പറുകളാണ് ‘വെള്ള’യിലുണ്ടാവുക. 2017 ജൂലായിലാണ് ഐ.എം.ഇ.ഐ. നമ്പറുടെ പട്ടിക തയ്യാറാക്കാനുള്ള പദ്ധതി ടെലികോംവകുപ്പ് പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരുതവണ നടപ്പാക്കിയിട്ടുണ്ട്

Related posts