ഫു​ട്പാ​ത്ത് കൈയേ​റി ഫ്രൂ​ട്ട്സ് ക​ച്ച​വ​ടം; റോഡ് ഗതാഗതക്കുരുക്കിൽ പെടുമ്പോൾ നടക്കാൻ ഇടമില്ലാതെ യാത്രക്കാർ

ചാ​ല​ക്കു​ടി: ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ കാ​ൽ​ന​ട​ക്കാ​ർ ന​ട​ന്നു​പോ​കാ​ൻ വ​ഴി​യി​ല്ലാ​തെ വ​ല​യു​ന്പോ​ൾ ഫു​ട്പാ​ത്ത് കൈ​യേ​റി ഫ്രൂ​ട്ട് ക​ച്ച​വ​ടം. ആ​ന​മ​ല ജം​ഗ്ഷ​നി​ൽ അ​തി​ര​പ്പി​ള്ളി റോ​ഡി​ന്‍റെ ഫു​ട്പാ​ത്ത് കൈ​യേ​റി​യാ​ണ് ഫ്രൂ​ട്ട് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്.
ക​ഴി​ഞ്ഞ​ദി​വ​സം ഈ ​ഭാ​ഗ​ത്ത് ഒ​രു അ​മ്മ​യും മ​ക​ളും ത​ല​നാ​രി​ഴ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. പാ​ഞ്ഞു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ​നി​ന്നും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ആ​യു​സി​ന്‍റെ ബ​ലം​കൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്.

ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ഫു​ട്പാ​ത്ത് നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഫു​ട്പാ​ത്തു​ക​ൾ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രും മ​റ്റും കൈ​യേ​റി കൈ​യ​ട​ക്കി​വ​ച്ചി​രി​ക്ക​യാ​ണ്. ന​ഗ​ര​സ​ഭ​യോ മ​റ്റ് അ​ധി​കൃ​ത​രോ ഇ​ത് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്.

Related posts