ഞങ്ങളെ അനുഗ്രഹിക്കണം ! നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സുഹൃത്തിനൊപ്പം ഒളിച്ചോടിയത് 125 പവനും കൊണ്ട്…

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് നവവധു സുഹൃത്തിനൊപ്പം ഒളിച്ചോടിയതായി പരാതി. 125 പവന്‍ ആഭരണങ്ങളുമായാണ് യുവതി സ്ഥലം വിട്ടതെന്നും പരാതിയില്‍ പറയുന്നു. കാസര്‍ക്കോട് ഉദുമക്ക് സമീപമാണ് സംഭവം.

കളനാട്ടു നിന്ന് പള്ളിക്കര പൂച്ചക്കാട്ടേക്ക് ഈയിടെ വിവാഹം കഴിഞ്ഞെത്തിയ യുവതിയാണ് ഒളിച്ചോടിയത്.

കാസര്‍കോട് സന്തോഷ് നഗറിലെ യുവാവിനൊപ്പമാണ് ഇവര്‍ ഒളിച്ചോടിയത്. ബേക്കല്‍ പോലീസിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.

അതിരാവിലെ ഭര്‍ത്തൃ വീടിന്റെ സമീപത്തു നിന്ന് യുവതി ഒപ്പം പഠിച്ചിരുന്ന സുഹൃത്തിന്റെ കാറില്‍ കയറി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇവര്‍ കര്‍ണാടകയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി.

Related posts

Leave a Comment