പാന്റിട്ടിട്ടു വാടാ ചെക്കാ ! ഷോര്‍ട്‌സ് ധരിച്ചെത്തിയ യുവാവിനെ വിലക്കി എസ്ബിഐ;ആരോപണം ഇങ്ങനെ…

ഷോര്‍ട്‌സ് ധരിച്ചെത്തിയ യുവാവിനെ എസ്ബിഐ ജീവനക്കാര്‍ ബാങ്കില്‍ കയറ്റിയില്ലെന്ന് ആരോപണം.

കൊല്‍ക്കത്ത സ്വദേശിയായ ആശിഷ് എന്നയാളാണ് ബാങ്കിനെതിരേ ട്വിറ്ററില്‍ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി.

ഷോര്‍ട്സ് ധരിച്ചെത്തിയ തന്നോട്, ബാങ്ക് ജീവനക്കാര്‍, പാന്റ്സ് ധരിച്ചുവരാന്‍ ആവശ്യപ്പെട്ടെന്നാണ് ആശിഷ് പറയുന്നത്.

ഉപയോക്താക്കള്‍ എന്തുതരം വസ്ത്രം ധരിക്കണമെന്ന് എസ്ബിഐ എന്തെങ്കിലും നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ടോയെന്ന് ആശിഷ് ചോദിച്ചു.

2017ലും തനിക്ക് സമാനമായ അനുഭവം പൂനയിലെ ബാങ്കില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്നും ആശിഷ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആശിഷിന്റെ ട്വീറ്റിനെ അനുകൂലിച്ചും എതിര്‍ത്തും പോസ്റ്റുകള്‍ വരുന്നുണ്ട്. എസ്ബിഐ അക്കൗണ്ട് ക്ലോസ് ചെയ്ത് മറ്റൊരു ബാങ്കില്‍ അക്കൗണ്ട് എടുക്കാന്‍ ചിലര്‍ നിര്‍ദേശിക്കുന്നു.

എന്നാല്‍ പൊതു സ്ഥലങ്ങളില്‍ പോകുമ്പോള്‍ ഡ്രസ് കോഡ് പാലിക്കേണ്ടിവരുമെന്ന് പറയുന്നവരുമുണ്ട്.

Related posts

Leave a Comment