കോവിഡ് ആദ്യം ലോകത്തെ അറിയിച്ച യുവതി ചൈനയുടെ തടവറയില്‍ ! ആരോഗ്യനിലയില്‍ അതീവ ആശങ്ക…

ലോകത്തെ വിഴുങ്ങിയ കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് ഇപ്പോഴും ലോകത്തിന് കൃത്യമായ ധാരണയില്ല.

എന്നിരുന്നാലും ഈ മഹാമാരിയുടെ ഉത്ഭവസ്ഥാനം ചൈനയാണെന്ന നിഗമനത്തിലാണ് ഒട്ടുമിക്ക വിദഗ്ധരും എത്തിയത്.

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് വ്യാപനം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് പൗരാവകാശ പ്രവര്‍ത്തകയായ ഷാങ് ഷാന്‍ ആണ്.

സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്ത ഇവര്‍ ഇപ്പോള്‍ ചൈനീസ് ഗവണ്‍മെന്റിന്റെ തടവറയിലാണ്. ചൈനീസ് സര്‍ക്കാരിന്റെ പീഡനത്തില്‍ മനംനൊന്ത് നിരാഹാരം അനുഷ്ഠിച്ചു അവശയായ ഷാങ് ഷാനിനെ സ്വതന്ത്രയാക്കണമെന്നു യുഎന്‍ ആവശ്യപ്പെട്ടു.

ഷാങ് ഷാനിന്റെ ആരോഗ്യം ക്ഷയിച്ചെന്നും ക്രമാതീതമായി ശരീര ഭാരം കുറഞ്ഞ് അവര്‍ ഏതു നിമിഷവും മരിച്ചേക്കാമെന്നും കുടുംബവും വ്യക്തമാക്കുന്നു.

മനുഷ്യത്വത്തിന്റെ പേരില്‍ 38 വയസ്സുള്ള ഷാനിനെ എത്രയും വേഗം നിരുപാധികമായി മോചിപ്പിക്കുക. അവരുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ചെയ്യേണ്ട എല്ലാ കാര്യങ്ങളും എത്രയും വേഗം ഏര്‍പ്പെടുത്തണം.

‘കീഴടങ്ങാത്തഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ് ഷാന്‍. അവരെ ലോകത്തിന് ആവശ്യമുണ്ട്. അവരുടെ ജീവന്‍ അകാലത്തില്‍ നഷ്ടപ്പെട്ടുകൂടാ’ ഐക്യരാഷ്ട്ര സഭ വക്താവ് മാര്‍ത്ത ഹുര്‍ത്താഡോ പറഞ്ഞു.

2020 ഫെബ്രുവരിയില്‍ വുഹാനില്‍ നേരിട്ടെത്താന്‍ ധൈര്യം കാണിച്ച വ്യക്തിയാണ് അഭിഭാഷകയായ ഷാന്‍. തന്റെ സ്മാര്‍ട് ഫോണില്‍ എടുത്ത വിഡിയോ ദൃശ്യങ്ങള്‍ സഹിതം, വുഹാനിലെ ഭീകരാവസ്ഥ അവര്‍ സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചു.

കോവിഡ് പൊട്ടിപ്പുറപ്പെട്ടിട്ടും അതു മാരക പകര്‍ച്ച വ്യാധിയാണെന്നു ബോധ്യപ്പെട്ടിട്ടും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനു പകരം മൂടി വയ്ക്കാനും സത്യം പുറത്തുവരാതിരിക്കാനുമാണ് ചൈന ശ്രമിച്ചത്.

ഷാനിന്റെ വിഡിയോകള്‍ പുറത്തു വന്നതോടെയാണ് ഇക്കാര്യം ലോകരാജ്യങ്ങള്‍ക്കു വ്യക്തമായത്. മേയ് മാസമായപ്പോഴേക്കും അധികൃതര്‍ ഇടപെട്ടു.

ഷാനിനെ അറസ്റ്റ് ചെയ്തു. നാലു വര്‍ഷത്തെ ജയില്‍ വാസത്തിനു ശിക്ഷിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പതിവായി പറയുന്ന കാരണങ്ങളാണ് ഷാനിന്റെ കാര്യത്തിലും അധികാരികള്‍ പറഞ്ഞത്.

മനഃപൂര്‍വം സംഘര്‍ഷം ഉണ്ടാക്കുന്നു. സമൂഹത്തില്‍ പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെയാണ് ഷാനിനെതിരേ ആരോപിക്കുന്ന കുറ്റം

Related posts

Leave a Comment