കൊച്ചിയിൽ  പു​തു​വ​ത്സ​രാ​ഘോ​ഷത്തിനിടെ ‘മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച നൂ​റോ​ളം പേ​ർ​ക്കെ​തി​രേ കേ​സ്

കൊ​ച്ചി: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച നൂ​റോ​ളം​പേ​ർ കു​ടു​ങ്ങി. കൊ​ച്ചി സി​റ്റി പോ​ലീ​സി​ന്‍റെ കീ​ഴി​ലു​ള്ള വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഇ​ത്ര​യ​ധി​കം​പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

സെ​ൻ​ട്ര​ൽ പോ​ലീ​സി​ൽ പ​ത്തോ​ളം പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​പ്പോ​ൾ സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ആ​റ് പേ​ർ​ക്കെ​തി​രേ​യും മ​ര​ട് പോ​ലീ​സി​ൽ 18 പേ​ർ​ക്കെ​തി​രേ​യും മ​ട്ടാ​ഞ്ചേ​രി​യി​ൽ 12 പേ​ർ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തു. ഹാ​ർ​ബ​ർ, ഏ​ലൂ​ർ, മു​ള​വു​കാ​ട്, ചേ​രാ​ന​ല്ലൂ​ർ, പ​ന​ങ്ങാ​ട്, ഫോ​ർ​ട്ട്കൊ​ച്ചി, എ​ള​മ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ൽ നി​ര​വ​ധി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

എ​റ​ണാ​കു​ളം റൂ​റ​ൽ പോ​ലീ​സി​നു കീ​ഴി​ലു​ള്ള ക​ണ​ക്കു​ക​ൾ​കൂ​ടി പ​രി​ശോ​ധി​ച്ചാ​ൽ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം വീ​ണ്ടും വ​ർ​ധി​ക്കും. പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ത്രി​യി​ൽ ഉ​ൾ​പ്പെ​ടെ ജി​ല്ല മു​ഴു​വ​ൻ പോ​ലീ​സ് ക​ർ​ശ​ന നി​രീ​ക്ഷ​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളു​മാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്.

അ​തി​നി​ടെ, ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​ത്രി​യി​ൽ ന​ട​ന്ന വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ലാ​യി നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Related posts