സുചിത്രയ്ക്ക് പിന്നാലെ കായംകുളത്തെ ഞെട്ടിച്ച് വീണ്ടും തൂങ്ങി മരണം;  വ​ള്ളി​കു​ന്ന​ത്ത്  പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥിനി​ മ​രി​ച്ച നി​ല​യി​ൽ

 

കാ​യം​കു​ളം: സൈ​നി​ക​ന്‍റെ ഭാ​ര്യ​യാ​യ പ​ത്തൊ​മ്പ​തുകാ​രി പെ​ൺ​കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ വ​ള്ളി​കു​ന്ന​ത്ത് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യേ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

വ​ള്ളി​കു​ന്നം ഇ​ലി​പ്പ​ക്കു​ളം ക​ള​ത്തി​ൽ അ​നി​ൽ-​ജ​യ​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ന​ഘ​യെ​യാ​ണ് (16) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

    ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ​യാ​ണ് സം​ഭ​വം. ​വീ​ടി​ന്‍റെ മു​റി​യി​ലെ   ജ​നാ​ല​യി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ  കാ​ണു​ക​യാ​യി​രു​ന്നു.   സം​ഭ​വ സ​മ​യം  വീ​ട്ടി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല.

പി​താ​വ് ജോ​ലി സ്ഥ​ല​ത്തും മാ​താ​വ് ബ​ന്ധു​വീ​ട്ടി​ലും പോ​യി​രു​ന്നു. വ​ള്ളി​കു​ന്നം പോ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 

   ഇ​ലി​പ്പ​ക്കു​ളം കെ.​കെ.​എം. ജി.​എ​ച്ച്.​ എ​സ്.​എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു അ​ന​ഘ.​മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ഇ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തും. 

 

Related posts

Leave a Comment