ചെ​ന്നൈ​യി​ലും കോ​യമ്പത്തൂരിലും എ​ൻ​ഐ​എ റെ​യ്ഡ്; ഡി​എം​കെ വ​നി​താ കൗ​ണ്‍​സി​ല​റു​ടെ വീ​ട്ടി​ലും പ​രി​ശോ​ധ​ന

കോ​യ​മ്പ​ത്തൂ​ർ: ആ​ഗോ​ള ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റി (ഐ​എ​സ്) ന്‍റെ പു​തി​യ ഗ്രൂ​പ്പ് സ്ഥാ​പി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​ന്നൈ​യി​ലും കോ​യ​മ്പ​ത്തൂ​രി​ലും നാ​ഷ​ണ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) യു​ടെ റെ​യ്ഡ്. കോ​യ​മ്പ​ത്തൂ​രി​ല്‍ ഇ​രു​പ​ത്തി​മൂ​ന്നും ചെ​ന്നൈ​യി​ല്‍ മൂ​ന്നി​ട​ത്തു​മാ​ണ് പ​രി​ശോ​ധ​ന. കോ​യ​മ്പ​ത്തൂ​രി​ൽ ഡി​എം​കെ വ​നി​ത കൗ​ണ്‍​സി​ല​റു​ടെ വീ​ട്ടി​ലും റെ​യ്ഡ് ന​ട​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യും എ​ൻ​ഐ​എ അ​റി​യി​ച്ചു. ഡി​ജി​റ്റ​ൽ രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണു വി​വ​രം.
കേ​ര​ള​ത്തി​ല്‍ ഐ​എ​സ് ഗ്രൂ​പ്പ് രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ആ​ഴ്ച തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ ന​ബീ​ല്‍ അ​ഹ​മ്മ​ദ് പി​ടി​യി​ലാ​യി​രു​ന്നു.

ഇ​യാ​ളി​ൽ​നി​ന്ന് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ എ​ൻ​ഐ​എ​യ്ക്ക് ല​ഭി​ച്ച​താ​യാ​ണു വി​വ​രം. ഭീ​ക​ര​സം​ഘ​ട​ന​യി​ലേ​ക്ക് യു​വാ​ക്ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ക, ക്രി​സ്തീ​യ പ​ണ്ഡി​ത​നെ അ​പാ​യ​പ്പെ​ടു​ത്തു​ക, തൃ​ശൂ​ര്‍- പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ ക്ഷേ​ത്ര​ങ്ങ​ള്‍ കൊ​ള്ള​യ​ടി​ക്കു​ക തു​ട​ങ്ങി​വ​യ്ക്ക് ന​ബീ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യാ​ണ് റിപ്പോർട്ട്.

ഖ​ത്ത​റി​ല്‍​വ​ച്ചാ​ണ് ന​ബീ​ല്‍ ഐ​എ​സ് ഭീ​ക​ര​രു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​ത്. ഇ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കേ​ര​ള​ത്തി​ൽ ഭീകരസംഘം രൂ​പീ​ക​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്.

Related posts

Leave a Comment