വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​തം, താ​ന്‍ സി​പി​എ​മ്മു​മാ​യി ച​ര്‍​ച്ച നടത്തിയിട്ടില്ല; കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​യി തു​ട​രുമെന്ന് നി​ബു ജോ​ണ്‍

 

കോ​ട്ട​യം: വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​തം, താ​ന്‍ സി​പി​എ​മ്മു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നു ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വി​ശ്വ​സ്ത​നാ​യ നി​ബു. പു​തു​പ്പ​ള്ളി​യി​ല്‍ വി​മ​ത നീ​ക്കം ന​ട​ത്തി​യെ​ന്ന പ്രചാ​ര​ണ​ങ്ങ​ളി​ല്‍ പ്ര​തി​ക​രിച്ച് നി​ബു ജോ​ണ്‍.

താ​ന്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​യി തു​ട​രും. ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന വാ​ര്‍​ത്ത സി​പി​എം ത​ന്നെ നി​ഷേ​ധി​ച്ച​ല്ലോ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പു​തു​പ്പ​ള്ളി ഡി​വി​ഷ​ന്‍ അം​ഗ​മാ​യ നി​ബു ജോ​ണ്‍ ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി​യാ​യി എ​ത്തു​മെ​ന്നാ​യി​രു​ന്നു രാ​ഷ്ട്രീ​യ അ​ഭ്യൂ​ഹം. എ​ന്നാ​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ നി​ബു​വു​മാ​യി അ​നു​ന​യ ച​ര്‍​ച്ച ന​ട​ത്തി​യെ​ന്നാ​ണ് വി​വ​രം.

ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ കു​ടും​ബ​വും വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടതോ​ടെ പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​യെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment