രാത്രി  നടക്കാനിറങ്ങിയ സ്ത്രീകളെ  കമന്‍റടിച്ച് ഓട്ടോഡ്രൈവറും ബൈക്കിലെത്തിയ യുവാക്കളും; സ്ത്രീകൾ പ്രതികരിച്ചപ്പോൾ വേഗത്തിൽ കടന്നുകളഞ്ഞതായി പരാതി

കോ​ട്ട​യം: സ്ത്രീ​ക​ളു​ടെ രാ​ത്രി ന​ട​ത്ത​ത്തി​ൽ പ​ങ്കെ​ടു​ത്ത സ്ത്രീ​ക​ളെ ക​മ​ന്‍റ​ടി​ച്ച​താ​യി പ​രാ​തി. ഇ​ന്ന​ലെ രാ​ത്രി 11.30ന് ​ഗാ​ന്ധി​സ്ക്വ​യ​റി​ൽ നി​ന്നും കെ​കെ റോ​ഡു​വ​ഴി ന​ട​ന്ന സ്ത്രീ​ക​ളെ​യാ​ണ് അ​തു​വ​ഴി​യെ​ത്തി​യ ഓ​ട്ടോ ഡ്രൈ​വ​ർ ക​മ​ന്‍റ​ടി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ സ്ത്രീ​ക​ൾ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റായി. ഇതോടെ ഡ്രൈ​വ​ർ അ​തി​വേ​ഗം ഓ​ട്ടോ ഓ​ടി​ച്ചു ക​ട​ന്നുക​ള​ഞ്ഞു. ഓ​ട്ടോ​യു​ടെ ന​ന്പ​ർ കു​റി​ച്ചെ​ടു​ക്കാ​ൻ ഇ​വ​ർ​ക്കാ​യി​ല്ല.

കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ വ​നി​താ കൗ​ണ്‍​സി​ല​റോ​ടും മ​റ്റൊ​രു വ​ഴി​യി​ൽ ഓ​ട്ടോഡ്രൈ​വ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് പ​രാ​തി​യു​ണ്ട്.കോ​ട്ട​യ​ത്തെ രാ​ത്രി ന​ട​ത്ത വീ​ഥി​ക​ളി​ൽ പ​ല​യി​ട​ത്തും മ​ദ്യ​പ​സം​ഘ​ത്തി​ന്‍റെ ശ​ല്യ​മു​ണ്ടാ​യ​താ​യും പ​രാ​തി​യു​ണ്ട്. ബൈ​ക്കി​ലെ​ത്തി​യ​വ​രും മ​റ്റും സ്ത്രീ​ക​ൾ​ക്കു നേ​രേ മോ​ശം ക​മ​ന്‍റു​ക​ൾ ന​ട​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്.
പോ​ലീ​സി​ന്‍റെ​യും വാ​ള​ണ്ടി​യ​ർ സം​ഘ​ത്തി​ന്‍റെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു രാ​ത്രി ന​ട​ത്തം.

കുമരകത്ത് സ്ത്രീകൾ പുതുവർഷ നടത്തത്തിന് ഇറങ്ങും
കോ​ട്ട​യം: പൊ​തു ഇ​ടം എ​ന്‍റേതും എ​ന്ന പേ​രി​ൽ വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച സ്്ത്രീ​ക​ളു​ടെ രാ​ത്രി ന​ട​ത്ത​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി നാ​ളെ കു​മ​ര​കം പ​ഞ്ചാ​യ​ത്തി​ൽ സ്ത്രീ​ക​ൾ രാ​ത്രി​യി​ൽ ന​ട​ക്കും. കു​മ​ര​കം പ​ഞ്ചാ​യ​ത്തു​മാ​യി ചേ​ർ​ന്നാ​ണ് രാ​ത്രി ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജ​നു​വ​രി ഒ​ന്നു മു​ത​ൽ ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​തേ രീ​തി​യി​ൽ സ്ത്രീ​ക​ളു​ടെ രാ​ത്രി ന​ട​ത്തം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

രാ​ത്രി ന​ട​ത്ത​ത്തി​ന്‍റെ തു​ട​ർ​ച്ചയാ​യി മാ​ർ​ച്ച് എ​ട്ട് വ​നി​താ ദി​ന​ത്തി​ൽ കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് സ്ത്രീ​ക​ളു​ടെ സം​ഗ​മം ന​ട​ക്കും.​രാ​വി​ലെ മു​ത​ൽ പി​റ്റേ ദി​വ​സം രാ​വി​ലെ വ​രെ​യാ​യി​രി​ക്കും സം​ഗ​മം. ഇ​തോ​ട​നു​ബ​ന്ധി​ച്ച് സ്ത്രീ​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. പ​ഞ്ചാ​യ​ത്തു​ക​ൾ തോ​റും നി​ർ​ഭ​യ ക​ർ​മ​സേ​ന​ക​ൾ രൂ​പീ​ക​രി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

Related posts