പാര്‍ട്ടി പ്രവര്‍ത്തകന്റെ മകളെ വിവാഹം ചെയ്തു, യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് വെട്ടിമാറ്റി നേതാക്കള്‍, നിഖിലിനെയും മയൂഖയെയും സഹായിക്കാന്‍ യൂത്ത് കോണ്‍ഗ്രസുകാര്‍, തൃശൂരില്‍ നിന്നൊരു വ്യത്യസ്ത വാര്‍ത്ത

കോണ്‍ഗ്രസില്‍ ഗ്രൂപ്പു വഴക്കും തമ്മില്‍ത്തല്ലും അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ എല്ലാ ഗ്രൂപ്പ് വഴക്കും ഒരു വിവാഹത്തിന്റെ പേരില്‍ മാറ്റിവച്ച് നേതാക്കള്‍ രംഗത്തു വരികയെന്ന ആപൂര്‍വ സംഭവത്തിനാണ് തൃശൂര്‍ സാക്ഷിയാകുന്നത്. തൃശൂര്‍ ചേര്‍പ്പില്‍ നിന്നാണ് ഈ സംഭവം.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും പഞ്ചായത്തംഗവുമായ നിഖില്‍ പള്ളിപ്പുറമാണ് കഥയിലെ നായകന്‍. നിഖില്‍ അടുത്തിടെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകളായ മയൂഖയെ വിവാഹം കഴിച്ചു.

സാമാന്യം സാമ്പത്തിക ചുറ്റുപാടിലുള്ള മയൂഖയുടെ ബന്ധുക്കള്‍ വിവാഹത്തിനെതിരേ രംഗത്തു വന്നു. എന്നാല്‍ മയൂഖ ഭര്‍ത്താവിനൊപ്പം ഉറച്ചുനിന്നു. താന്‍ വീട്ടുകാരെ സമ്മതത്തോടെയാണ് നിഖിലിനെ വിവാഹം ചെയ്തതെന്ന് മയൂഖ പറയുന്നു.

എന്നാല്‍ നിഖിലിനെ കോണ്‍ഗ്രസിന്റെ വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നു പുറത്താക്കിയ നേതാക്കള്‍ ഫേസ്ബുക്കില്‍ ഉള്‍പ്പെടെ ഇവരെ അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റുകളിടുന്നതായി നിഖില്‍ പറയുന്നു.

എല്ലാവരുടെയും പൂര്‍ണ സമ്മതത്തോടെയാണ് വിവാഹം ചെയ്തതെന്നു വ്യക്തമാക്കി നിഖിലും ഭാര്യ മയൂഖയും ഫേസ്ബുക്കില്‍ കുറിപ്പിട്ടിട്ടുണ്ട്. മയൂഖ എഞ്ചിനീയറാണ്. രണ്ടു ബിരുദാനന്തര ബിരുദമുള്ള നിഖില്‍ പാറളം ഗ്രാമപഞ്ചായത്ത് അംഗവുമാണ്.

നിഖിലിനെ സഹായിക്കാനായി രംഗത്തുവരുമെന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രൂപ്പിനതീതമായാണ് ഇക്കാര്യത്തില്‍ പിന്തുണയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

Related posts