അ​ങ്ങേ​യ​റ്റം ഹൃ​ദ​യ​ഭേ​ദ​കം, വാ​ക്കു​ക​ള്‍ കി​ട്ടു​ന്നി​ല്ല; കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്നു; കു​സാ​റ്റ് അ​പ​ക​ട​ത്തെ കു​റി​ച്ച് ഗാ​യി​ക നി​കി​ത ഗാ​ന്ധി

കൊ​ച്ചി: കു​സാ​റ്റ് കോ​ളേ​ജി​ൽ നാ​ല് ദി​വ​സ​മാ​യി തു​ട​രു​ന്ന ടെ​ക് ഫെ​സ്റ്റാ​യ ‘ധി​ഷ​ണ’​യു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്നലെ വൈ​കി​ട്ടാ​ണ് നാ​ടി​നെ ന​ടു​ക്കി​യ അ​പ​ക​ട​മു​ണ്ടാ​യ​ത്.

സം​ഗീ​ത പ​രി​പാ​ടി​ക്ക് മു​മ്പു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ മ​രി​ച്ചു. ഇ​വ​രു​ടെ വാ​ര്‍​ത്ത​യ​റി​ഞ്ഞ് ഹൃ​ദ​യം ത​ക​ര്‍​ന്നു​പോ​യെ​ന്ന് ഗാ​യി​ക നി​ഖി​ത ഗാ​ന്ധി. നി​ഖി​ത​യു​ടെ സം​ഗീ​ത പ​രി​പാ​ടി​യാ​യി​രു​ന്നു കോ​ളേ​ജി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. അ​തി​നു മു​ന്‍​പാ​ണ് അ​പ്ര​തീ​ക്ഷി​ത ദു​ര​ന്ത​മു​ണ്ടാ​യ​ത്.

കൊ​ച്ചി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ എ​ന്‍റെ ഹൃ​ദ​യം ത​ക​ർ​ന്നു​പോ​യി. ഞാ​ന്‍ വേ​ദി​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​മ്പാ​ണ് ഇ​ത്ത​ര​മൊ​രു ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ ദു​ര​ന്തം സം​ഭ​വി​ച്ച​ത്. ദുഃ​ഖം പ്ര​ക​ടി​പ്പി​ക്കാ​ൻ എ​നി​ക്ക് വാ​ക്കു​ക​ളി​ല്ല. മ​ര​ണ​പ്പെ​ട്ട് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ഞാ​ൻ പ്രാ​ര്‍​ത്ഥി​ക്കു​ന്നു- നി​ഖി​ത ഗാ​ന്ധി ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ല്‍ കു​റി​ച്ചു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment