ചി​ക്ക​ൻ സാ​ൻ​ഡ്‌​വി​ച്ച് ബാ​ഗി​ൽ വ​ച്ച് മ​റ​ന്നു; ഓ​സ്‌​ട്രേ​ലി​യ​ൻ ക​സ്റ്റം​സ് യു​വ​തി​ക്ക് ചു​മ​ത്തി​യ​ത് 1.6 ല​ക്ഷം രൂ​പ പി​ഴ

77 കാ​രി​യാ​യ ജൂ​ൺ ആം​സ്ട്രോ​ങ് ബ്രി​സ്ബേ​നി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​തി​ന് മു​മ്പ് ക്രൈ​സ്റ്റ് ച​ർ​ച്ച് എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് ഗ്ലൂ​റ്റ​ൻ ഫ്രീ ​ചി​ക്ക​നും ലെ​റ്റ്യൂ​സ് സാ​ൻ​ഡ്‌​വി​ച്ചും ഒ​രു മ​ഫി​നും വാ​ങ്ങി​യി​രു​ന്നു. ലാ​ൻ​ഡിം​ഗി​ന് ശേ​ഷം ബാ​ഗ് പ​രി​ശോ​ധ​ന​യി​ൽ സാ​ൻ​ഡ്‌​വി​ച്ച് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ആം​സ്ട്രോ​ങ്ങി​ന്‍റെ അ​ശ്ര​ദ്ധ​യ്ക്ക് ചു​മ​ത്തി​യ പി​ഴ 1,64,000 രൂ​പ​യാ​ണ്.

ക്രൈ​സ്റ്റ് ച​ർ​ച്ചി​ൽ നി​ന്ന് ബ്രി​സ്‌​ബേ​നി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​നാ​യി ആം​സ്ട്രോ​ങ് ഗ്ലൂ​റ്റ​ൻ ഫ്രീ ​ചി​ക്ക​നും ലെ​റ്റൂ​സ് സാ​ൻ​ഡ്‌​വി​ച്ചും പാ​യ്ക്ക് ചെ​യ്തി​രു​ന്നു. മു​ക്കാ​ൽ മ​ണി​ക്കൂ​ർ യാ​ത്ര​യി​ൽ അ​വ​ർ സാ​ൻ​ഡ്‌​വി​ച്ച് ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

എ​ന്നാ​ൽ ഫ്ലൈ​റ്റ് സ​മ​യ​ത്ത് അ​വ​ർ ഉ​റ​ങ്ങി​പ്പോ​യി.​ തു​ട​ർ​ന്ന് ബ്രി​സ്‌​ബേ​നി​ൽ എ​ത്തി​യ​പ്പോ​ൾ ബാ​ഗി​ലെ സാ​ൻ​ഡ്‌​വി​ച്ചി​നെ​ക്കു​റി​ച്ച് അ​വ​ർ ഓ​ർ​ത്ത​തെ ഇ​ല്ല. ക​സ്റ്റം​സ് സെ​ക്യൂ​രി​റ്റി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ, ബാ​ഗ് പ​രി​ശോ​ധി​ക്കു​ക​യും സാ​ൻ​ഡ്‌​വി​ച്ച് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ 3000 ഓ​സ്‌​ട്രേ​ലി​യ​ൻ ഡോ​ള​ർ (ഏ​ക​ദേ​ശം ₹ 1,64,513) പി​ഴ ഈ​ടാ​ക്കു​മെ​ന്ന് ആം​സ്‌​ട്രോ​ങ്ങി​നോ​ട് പ​റ​ഞ്ഞു. പി​ഴ​യെ കു​റി​ച്ച് ആം​സ്ട്രോ​ങ്ങി​ന് ആ​ദ്യം സം​ശ​യം തോ​ന്നി​യെ​ങ്കി​ലും കാ​ര്യ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി​യ അ​വ​ർ ത​ക​ർ​ന്നു. ഒ​ടു​വി​ൽ പി​ഴ അ​ട​ച്ചു.

Related posts

Leave a Comment