നമ്മുടെ നാട്ടിൽ യുവാക്കൾ നേരിടുന്ന പ്രധാന പ്രശ്നമാണ് തൊഴിലില്ലായ്മ. ജീവിത ചിലവിന് ആ
വശ്യമായ പണം ലഭിച്ചില്ലെങ്കിൽ ഡിപ്രഷനിലേക്ക് വരെ അത് നമ്മെ കൊണ്ടെത്തിക്കും. ഡിപ്രഷൻ പിന്നീട് ആത്മഹത്യയിലേക്ക് പോലും കടക്കുന്നതിനു കാരണമാകും. ഒരു മാസം ജോലി ഇല്ലാതെ ഇരുന്നാൽ ആരായാലും മാനസികമായി തകർന്ന് പോകും. തനിക്ക് ജോലി ഇല്ലാഞ്ഞ അവസ്ഥയിൽ ആ സാഹചര്യം എങ്ങനെയാണ് മറികടന്നതെന്ന് നികിത എന്ന യുവതി പങ്കുവച്ച വീഡിയോ ആണിപ്പോൾ ശ്രദ്ധനേടുന്നത്.
ജനുവരി മാസം കഴിഞ്ഞു പോകാൻ നന്നേ പ്രയാസമായിരുന്നു. കഴിഞ്ഞ മാസം ഓരോ ദിവസവും തള്ളി നീക്കാൻ നന്നേ പാടായിരുന്നു. അങ്ങനെ കടം ചോദിക്കേണ്ട അവസ്ഥയിലേക്ക് വരെ അത് കൊണ്ടെത്തിച്ചു. അമ്മയിൽ നിന്ന് 30,000 രൂപ കടം വാങ്ങിയെന്ന് നികിത പറഞ്ഞു. തന്റെ ഒരു മാസത്തെ ചിലവുകളും യുവതി പങ്കുവച്ചു
മാസവാടക: 13,000, ഭക്ഷണം (ഗ്രോസറിയും പുറത്തുനിന്നുള്ള ഭക്ഷണവും): 8,402, സെൽഫ് കെയർ (ഫേഷ്യൽ, വാക്സിംഗ് തുടങ്ങിയവ): 5,000, യാത്രയും മറ്റു ചിലവുകളും: 4,284, ഷോപ്പിംഗ്: 1,398, വിനോദം (സിനിമ, കറക്കം): 1,331, നിക്ഷേപം (SIP): 2,000, മറ്റു ബില്ലുകൾ: ഇലക്ട്രിസിറ്റി, വൈഫൈ, ഫോൺ റീചാർജ്, വെള്ളം, ഗ്യാസ്.
കൂടാതെ ആസ്ട്രോളജി ആപ്പിനായി 800 രൂപ ചെലവും ആക്കി. ഇത്രയും സാമ്പത്തിക പ്രതിസന്ധിക്കിടയിലും 800 രൂപ ചെലവാക്കിയതിൽ ഖേദമുണ്ടെന്നും നികിത പറഞ്ഞു. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. പൈസ ഇല്ലെങ്കിലും ആസ്ട്രോളജി ആപ്പിനായി പണം മുടക്കിയതിന് നികിതയെ വിമർശിക്കാനും ആളുകൾ മറന്നില്ല.
