മൈസൂരുവിലെ നിര്‍ഭയ മോഡല്‍ ക്രൂരതയ്ക്കു പിന്നില്‍ പഴക്കച്ചവടക്കാര്‍ ! മലയാളി വിദ്യാര്‍ഥികള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് കണ്ടെത്തല്‍; നിര്‍ഭയക്കേസിലെ പ്രതികളിലൊരാളും പഴക്കച്ചവടക്കാരന്‍…

മൈസൂരുവില്‍ എംബിഎ വിദ്യാര്‍ഥിനിയെ ക്രൂരമായി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍.

പ്രതികളില്‍ നാലുപേരെ തമിഴ്നാട്ടില്‍നിന്നും അഞ്ചാമത്തെയാളെ കര്‍ണാടകയിലെ ചാമരാജ് നഗറില്‍ നിന്നുമാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

തമിഴ്നാട്ടില്‍ നിന്നും പിടിയിലായ മൂന്ന് പേര്‍ ക്രിമിനല്‍ സ്വഭാവം ഉള്ളവരാണ്. പ്രതികള്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളാണെന്നായിരുന്നു തുടക്കത്തില്‍ പോലീസിന്റെ സംശയം.

എന്നാല്‍ തുടരന്വേഷണത്തില്‍ വിദ്യാര്‍ഥികള്‍ നിരപരാധികളാണെന്ന് കണ്ടെത്തുകയായിരുന്നു.അഞ്ച് പ്രത്യേകസംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

അറസ്റ്റിലായവരില്‍ എല്ലാവരും കൂലിപ്പണിക്കാരാണ്. ഇവര്‍ മൈസൂരു ചന്തയില്‍ പഴക്കച്ചവടം നടത്താനായി എത്തിയവരാണ്. കച്ചവടം നടത്തി തിരിച്ചുപോകുമ്പോള്‍ അവര്‍ മദ്യപിച്ചിരുന്നു.

അതിനിടയൊണ് യുവാവിനൊപ്പം പതിവായി ഈ പെണ്‍കുട്ടി ചാമുണ്ഡിഹില്‍സില്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മൂന്ന് ദിവസം പ്രതികള്‍ അവരെ പിന്തുടര്‍ന്നു.

നാലാം ദിവസമാണ് യുവതിയെയും സുഹൃത്തിനെയും ഇവര്‍ ആക്രമിച്ചത്. കവര്‍ച്ചയായിരുന്നു ലക്ഷ്യമെങ്കിലും പിന്നീട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

സമീപത്തുനിന്ന് കിട്ടിയ ബസ് ടിക്കറ്റാണ് കേസില്‍ നിര്‍ണ്ണായകമായത്. കൃത്യം നടന്ന സ്ഥലത്തുവച്ച് ബിയര്‍കുപ്പികളും പൊലീസ് കണ്ടെത്തിയിരുന്നു.

പ്രതികള്‍ മദ്യം വാങ്ങിയ സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങളും പിടിച്ചെടുത്തു. പ്രതികള്‍ നേരത്തെയും നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കുള്ളവരാണ്.

അഞ്ച് മാസം മുമ്പ് മൈസൂര്‍ നഗരത്തിലെ കുവെമ്പുനഗര്‍ പ്രദേശത്ത് മറ്റൊരു ബലാത്സംഗം നടത്തിയതായും പൊലീസ് പറയുന്നു.

ഓഗസ്റ്റ് 24നാണ് മൈസൂരുവില്‍ എം.ബി.എ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. കര്‍ണാടക ചാമുണ്ഡി ഹില്‍സിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയേയും സഹപാഠിയേയും ആറംഗ സംഘം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.

മഹാരാഷ്ട്ര സ്വദേശികളായ ഇരുവരോടും സംഘം പണം ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കാന്‍ വിസമ്മതിച്ചതോടെ സുഹൃത്തിനെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ ഒറ്റപ്പെട്ട പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു.

സ്ഥലത്തെ സ്ഥിരം മദ്യപാനികളായിരിക്കാം പ്രതികളെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. ഇതിനേത്തുടര്‍ന്ന് നാട്ടുകാരായ മുപ്പതുപേരെ ചോദ്യം ചെയ്തെങ്കിലും ഇവര്‍ക്ക് പങ്കില്ലെന്ന് പൊലീസ് പിന്നീട് അറിയിച്ചിരുന്നു.

രാജ്യത്തെ നടുക്കിയ നിര്‍ഭയ മോഡലിലുമായി പല സാദൃശ്യങ്ങളും ഈ സംഭവത്തിനുണ്ട്. അന്നും ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ മര്‍ദ്ദിച്ചവശരാക്കിയ ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ ക്രൂരതയ്ക്കിരയാക്കിയത്.

നിര്‍ഭയക്കേസിലും മോഷണശ്രമമുണ്ടായി. നിര്‍ഭയക്കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്തയും ഒരു പഴക്കച്ചവടക്കാരനായിരുന്നു. ഇവിടെ പ്രതികളെല്ലാം പഴക്കച്ചവടക്കാരാണ്. രണ്ടു സംഭവത്തിലും പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയ ശേഷം വലിച്ചെറിയുകയായിരുന്നു ചെയ്തത്.

Related posts

Leave a Comment