സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെടിവെച്ചു പുകയ്ക്കാന്‍ ഇനി ‘നിര്‍ഭീഗ് തോക്കുകള്‍’ ! ഇതിനോടകം വിറ്റുപോയത് 2500 തോക്കുകള്‍;ഇതുവരെയുള്ള ഓര്‍ഡര്‍ ഒരു ലക്ഷം കടന്നു

സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ അനുദിനം കൂടിവരുന്ന സാഹചര്യത്തില്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സ്വയരക്ഷയ്ക്കായി സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുപിയിലെ കാന്‍പൂരില്‍ സര്‍ക്കാര്‍ ആയുധനിര്‍മ്മാണശാലയില്‍ പ്രത്യേക തോക്ക് നിര്‍മ്മിച്ചിരുന്നു. ഈ മാസം ആറിനാണ് തോക്ക് വിപണിയിലിറക്കിയത്. ഇതോടെ ചൂടപ്പം പോലെയാണ് തോക്ക് വിറ്റ് പോകുന്നത്. തോക്കിനായുള്ള ഓര്‍ഡര്‍ ഒരു ലക്ഷം അടുക്കാറായി.

ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച നിര്‍ഭയയുടെ സ്മരണയില്‍ വിപണിയിലെത്തിച്ച തോക്കിന് ‘നിര്‍ഭീക്’എന്നാണ് പേരിട്ടിരിക്കുന്നത്. ഇതുവരെ 2500 തോക്കാണ് വിറ്റുപോയത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാണ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് വാങ്ങിയവരിലേറെയും. ഭാരം കുറഞ്ഞ തോക്കുകളാണിവ. 700 ഗ്രാമിലധികം ഭാരംവരുമ്പോള്‍ ടൈറ്റാനിയത്തില്‍ തീര്‍ത്ത ‘നിര്‍ഭീകി’ന് 500 ഗ്രാംമാത്രമേ ഭാരം വരൂ. ആഡംബരനികുതിയടക്കം 1.4 ലക്ഷംരൂപയാണ് തോക്കിന് വില.

Related posts