നിതീഷ് ഇത്ര വേഗത്തിൽ പോകുമെന്ന് കരുതിയില്ല! ബി​ജെ​പി ബ​ന്ധം നി​തീ​ഷ് കു​മാ​ർ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ര​ണ്ടു​ദി​വ​സം മു​ന്പ് അ​മി​ത് ഷാ നി​തീ​ഷ് കു​മാ​റി​നെ വി​ളി​ച്ചി​രു​ന്നു

നിയാസ് മുസ്തഫ

ബി​ജെ​പി​യു​മാ​യും കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യും പ​ല കാ​ര്യ​ങ്ങ​ളി​ലും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും നി​തീ​ഷ് കു​മാ​ർ ഇത്ര തി​ടു​ക്ക​ത്തി​ൽ സ​ഖ്യം ഉ​പേ​ക്ഷി​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ ക​രു​തി​യി​ല്ലെ​ന്നു വേ​ണം മ​ന​സി​ലാ​ക്കാ​ൻ.

ബി​ജെ​പി ബ​ന്ധം നി​തീ​ഷ് കു​മാ​ർ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ര​ണ്ടു​ദി​വ​സം മു​ന്പ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ നി​തീ​ഷ് കു​മാ​റി​നെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഡ​ൽ​ഹി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ നീ​തി ആ​യോ​ഗ് യോ​ഗ​ത്തി​ൽ​നി​ന്ന് നി​തീ​ഷ് കു​മാ​ർ വി​ട്ടു നി​ന്ന​തോ​ടെ അ​പ​ക​ടം മ​ണ​ത്താ​ണ് അ​മി​ത് ഷാ ​നി​തീ​ഷ് കു​മാ​റി​നെ വി​ളി​ച്ച​ത്. നി​തീ​ഷി​ന്‍റെ പി​ണ​ക്കം മാ​റ്റു​ക​യെ​ന്ന​തും ല​ക്ഷ്യം വ​ച്ചി​രു​ന്നു.

“ഒ​ന്നും പേ​ടി​ക്കാ​നി​ല്ല’ എ​ന്നാ​യി​രു​ന്നു അ​മി​ത് ഷാ​യോ​ട് നി​തീ​ഷ് ന​ൽ​കി​യ മ​റു​പ​ടി​യെ​ന്ന് ബി​ജെ​പി നേ​താ​വ് സു​ശീ​ൽ കു​മാ​ർ മോ​ദി വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ല​ ത​വ​ണ നി​തീ​ഷു​മാ​യി പ​ല കാ​ര്യ​ങ്ങ​ളും സം​സാ​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​ന്നൊ​ന്നും നി​തീ​ഷ് ഒ​രു പ​രാ​തി​യും പ​റ​ഞ്ഞി​ല്ലെ​ന്നും സു​ശീ​ൽ കു​മാ​ർ മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

അന്നേ പറഞ്ഞതാ…

2020ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​തീ​ഷു​മാ​യു​ള്ള ബി​ജെ​പി​യു​ടെ സ​ഖ്യ​ത്തോ​ട് താ​ല്പ​ര്യ​മി​ല്ലാ​ത്ത​വ​രും പാ​ർ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​ന്ദ്ര​മ​ന്ത്രി ആ​ർ.​കെ. സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

നി​തീ​ഷി​നൊ​പ്പം സ​ഖ്യം വേ​ണ്ടെ​ന്ന് താ​നു​ൾ​പ്പെ​ടെ പ​ല നേ​താ​ക്ക​ളും പ​റ​ഞ്ഞ​താ​ണ്. എ​ന്നാ​ൽ ദേ​ശീ​യ നേ​തൃ​ത്വം അം​ഗീ​ക​രി​ച്ചി​ല്ല- ആ​ർ.​കെ. സിം​ഗ് പ​റ​ഞ്ഞി​രു​ന്നു. ‌

സ​ഖ്യ​ക​ക്ഷി​യെ​ന്ന നി​ല​യി​ൽ ബി​ജെ​പി എ​ല്ലാ മ​ര്യാ​ദ​ക​ളും ജെ​ഡി​യു​വി​നോ​ട് കാ​ട്ടി​യി​ട്ടു​ണ്ട്. ഞ​ങ്ങ​ളെ വ​ഞ്ചി​ച്ച​ത് നി​തീ​ഷ് കു​മാ​റാ​ണ്- കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ് പ​റ​യു​ന്നു.

Related posts

Leave a Comment