ഞാന് പാട്ട് പഠിച്ച ആളല്ല. മൂളിപ്പാടാനുള്ള കഴിവ് ജന്മസിദ്ധമായി കിട്ടിയതാണ്. അതിനാല് ആ കാര്യത്തില് അതിരു കവിഞ്ഞ മോഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് സിനിമയില് പാടാനുള്ള അവസരങ്ങളൊക്കെ ദൈവകൃപയാല് വന്നതാണ്. അങ്ങനെ 24 എന്ന ചിത്രത്തില് എ.ആര്. റഹ്മാന് സാറിന്റെ സംഗീത സംവിധാനത്തില് പാടാന് കഴിഞ്ഞു.
റഹാമാന് സാര് ട്യൂണ് ചെയ്തു കഴിഞ്ഞാല് എന്ജിനിയര്മാരാണ് റെക്കോര്ഡ് ചെയ്യുക. എന്നാല് ഞാന് പാടുമ്പോള് അദ്ദേഹം എന്നോടൊപ്പമിരുന്ന് റെക്കോര്ഡ് ചെയ്തു.
എന്ന വളരെ കംഫര്ട്ടാക്കിയാണ് ഓരോ വരിയും റെക്കോര്ഡ് ചെയ്തത്. ജീവിതത്തില് ഒരിക്കലും മറക്കാന് നിമിഷങ്ങളില് ഒന്നാണത്. -നിത്യ മേനോന്