ശ്രീനഗർ: ഇന്ത്യക്കെതിരേ ഇനിയും ഭീകരപ്രവർത്തനം തുടർന്നാൽ പാക്കിസ്ഥാനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കുമെന്ന് ജമ്മു കാഷ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ജമ്മു സർവകലാശാലയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗവർണർ. ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനു കനത്ത താക്കീതാണ് ഇന്ത്യ നൽകിയത്.
ഇതിൽ പാഠം പഠിക്കാതെ ഇനിയും ഭീകരപ്രവർത്തനം തുടർന്നാൽ പാക്കിസ്ഥാൻ എന്ന രാജ്യംതന്നെ നിലനിൽക്കില്ലെന്നും മനോജ് സിൻഹ പറഞ്ഞു. പാക്കിസ്ഥാനിലെവിടെ വേണമെങ്കിലും ആക്രമിക്കാനുള്ള ആയുധശേഷി ഇന്ത്യക്കുണ്ട്. പാക്കിസ്ഥാന്റെ ഏതാക്രമണത്തെയും ചെറുക്കാനും ഇന്ത്യക്കു കഴിയും. ഇന്ത്യയുടെ സൈനികശക്തി ലോകം കണ്ടതാണെന്നും മനോജ് സിൻഹ പറഞ്ഞു.