സൈ​സ് സീ​റോ ആ​കാ​നൊ​ന്നും എ​ന്നെ​ക്കി​ട്ടി​ല്ല: നിത്യാ മേനോൻ

സൈ​സ് സീ​റോ ആ​കാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്ന് ന​ടി നി​ത്യാ മേ​നോ​ൻ. ശ​രീ​ര​ത്തി​ന്‍റെ അ​ഴ​ക​ള​വു​ക​ളേ​ക്കാ​ൾ ത​നി​ക്കു പ്ര​ധാ​ന​പ്പെ​ട്ട​താ​യി തോ​ന്നു​ന്ന​ത് സി​നി​മ​യി​ലെ അ​ഭി​ന​യ​മാ​ണെ​ന്നും താ​രം പ​റ​യു​ന്നു. അ​ടു​ത്തി​ടെ നി​ത്യ​യു​ടെ ശ​രീ​രം ത​ടി​ച്ചി​രു​ന്നു. ശ​രീ​രം ത​ടി​ച്ച നി​ത്യ​യു​ടെ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​കു​ക​യും പ​ല​രും നി​ത്യ​യു​ടെ ത​ടി​യെ ക​ളി​യാ​ക്കി​യും മ​റ്റും രം​ഗ​ത്തു​വ​രി​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ ആ​രൊ​ക്കെ ക​ളി​യാ​ക്കി​യാ​ലും ത​നി​ക്ക​തൊ​രു പ്ര​ശ്ന​മ​ല്ലെ​ന്നാ​ണ് നി​ത്യ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു​മാ​സം ഷൂ​ട്ട് ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​ൽ നി​യ​ന്ത്ര​ണ​മൊ​ന്നും വ​ച്ചി​ല്ല. അ​പൂ​ർ​വ​മാ​യി​ട്ടാ​ണ് ഇ​ങ്ങ​നെ ഷൂ​ട്ട് ഇ​ല്ലാ​ത്ത ദി​വ​സ​ങ്ങ​ൾ അ​ടു​പ്പി​ച്ച് വ​രു​ന്ന​ത്. ഞാ​നൊ​രു ഭ​ക്ഷ​ണ​പ്രി​യ ആ​ണ്.

അ​തു​കൊ​ണ്ടു ത​ന്നെ ആ​ഹാ​രം നി​യ​ന്ത്രി​ച്ച് ശ​രീ​ര​സൗ​ന്ദ​ര്യം നി​ല​നി​ർ​ത്താ​നൊ​ന്നും എ​ന്നെ​ക്കൊ​ണ്ട് ക​ഴി​യി​ല്ല-​നി​ത്യ പ​റ​യു​ന്നു. ഇ​ള​യ​ദ​ള​പ​തി നാ​യ​ക​നാ​യ മേ​ഴ്സ​ൽ ആ​ണ് നി​ത്യ അ​ഭി​ന​യി​ച്ച അ​വ​സാ​ന ചി​ത്രം. വി.​കെ. പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്യു​ന്ന പ്രാ​ണ​യാ​ണ് ഇ​നി പു​റ​ത്തി​റ​ങ്ങാ​നു​ള്ള നി​ത്യ​യു​ടെ ചി​ത്രം.

സാ​മൂ​ഹ്യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന, അ​സ​ഹി​ഷ്ണു​ത​യ്ക്കെ​തി​രെ പോ​രാ​ടു​ന്ന ഒ​രു ഇം​ഗ്ലീ​ഷ് എ​ഴു​ത്തു​കാ​രി​യാ​യാ​ണ് പ്രാ​ണ​യി​ൽ നി​ത്യാ മേ​നോ​ൻ അ​ഭി​ന​യി​ക്കു​ന്ന​ത്. ഒ​രു ത്രി​ല്ല​ർ സി​നി​മ​യാ​ണ്. ​ചി​ത്രം മ​ല​യാ​ള​ത്തി​ലും ഹി​ന്ദി​യി​ലും തെ​ലു​ങ്കി​ലും ക​ന്ന​ഡ​യി​ലു​മാ​യി​ട്ടാ​ണ് ഒ​രു​ക്കു​ന്ന​ത്. റ​സൂ​ൽ പൂ​ക്കു​ട്ടി​യാ​യി​രി​ക്കും സൗ​ണ്ട് ഡി​സൈ​ന​ർ.

Related posts