‘റിസര്‍വ് ബാങ്ക് ഓഫ് കൈലാസ’ നിത്യാനന്ദയുടെ സ്വന്തം ബാങ്ക്! ആള്‍ദൈവം നിത്യാനന്ദ തന്റെ രാജ്യമായ കൈലസത്തില്‍ ‘റിസര്‍വ് ബാങ്ക്’ സ്ഥാപിച്ചതായി വെളിപ്പെടുത്തല്‍

ബം​ഗ​ളൂ​രു: ആ​ൾ​ദൈ​വം നി​ത്യാ​ന​ന്ദ ത​ന്‍റെ രാ​ജ്യ​മാ​യ കൈ​ല​സ​ത്തി​ൽ ‘റി​സ​ര്‍​വ് ബാ​ങ്ക്’ സ്ഥാ​പി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്തി.

സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നി​ത്യാ​ന​ന്ദ ത​ന്നെ​യാ​ണ് കൈ​ലാ​സ​ത്തി​ൽ ‘റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് കൈ​ലാ​സ’ എ​ന്ന പേ​രി​ൽ ബാ​ങ്ക് സ്ഥാ​പി​ച്ച​താ​യി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഗ​ണേ​ശ ച​തു​ർ​ഥി ദി​ന​ത്തി​ൽ പു​തി​യ ക​റ​ൻ​സി പു​റ​ത്തി​റ​ക്കു​മെ​ന്നും ബാ​ങ്കി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും നി​ത്യാ​ന​ന്ദ​യു​ടെ വീ​ഡി​യോ​യി​ലു​ണ്ട്. .

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന സം​ഭാ​വ​ന​ക​ള്‍ കൈ​ല​സ ക​റ​ന്‍​സി​യി​ലേ​ക്ക് മാ​റ്റു​മെ​ന്നാ​ണ് നി​ത്യാ​ന​ന്ദ പ​റ​യു​ന്ന​ത്. ക​റ​ന്‍​സി​യു​ടെ സ്വ​ഭാ​വ​വും പേ​രു​മെ​ല്ലാം ഓ​ഗ​സ്റ്റ് 22ന് ​പ്ര​ഖ്യാ​പി​ക്കും.

നാ​ണ​യ വി​നി​മ​യം അ​ട​ക്കം കൈ​ലാ​സ​ത്തി​ലെ എ​ല്ലാ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും നി​യ​മ​പ​ര​മാ​ണെ​ന്നാ​ണ് നി​ത്യാ​ന​ന്ദ​യു​ടെ അ​വ​കാ​ശ​വാ​ദം.

പെ​ൺ​കു​ട്ടി​ക​ളെ ത​ട​വി​ൽ​പാ​ർ​പ്പി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തോ​ടെ​യാ​ണ് നി​ത്യാ​ന​ന്ദ ഇ​ന്ത്യ​യി​ൽ​നി​ന്ന് മു​ങ്ങി​യ​ത്. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ സ്വ​ന്തം രാ​ജ്യം സ്ഥാ​പി​ച്ച​താ​യും ഇ​യാ​ൾ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment